റെക്കോര്‍ഡ് തിരിച്ചു പിടിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് 400 രൂപ തിരിച്ചു കയറി

സംസ്ഥാനത്ത് മൂന്ന് ദിവസമായി താഴ്ചയില്‍ തുടര്‍ന്ന സ്വര്‍ണവില ഇന്ന് യുടേണ്‍ എടുത്തു. ഒറ്റയടിക്ക് പവന്‍ വില 400 രൂപ ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡായ 56,800 ലേക്ക് തിരിച്ച് കയറി. ഗ്രാം വില 50 രൂപ ഉയര്‍ന്ന് 7,100 രൂപയും എത്തി. കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് കുറിച്ച റെക്കോര്‍ഡാണ് സ്വര്‍ണം തിരിച്ചു പിടിച്ചത്.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 40 രൂപ കൂടി ഗ്രാമിന് 5,875 രൂപയിലെത്തി.

വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ഇന്നലെ ഒരു ശതമാനത്തില്‍ അധികം ഉയര്‍ന്ന് ഔണ്‍സ് വില 2,662 രൂപയിലെത്തിയെങ്കിലും ഇന്ന് രാവിലെ ഇടിവിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു പവന്‍ ആഭരണത്തിന്റെ വില

സ്വര്‍ണ വിലയിലെ വര്‍ധനക്കൊപ്പം നികുതിയും മറ്റ് നിരക്കുകളും ചേരുമ്പോള്‍ സ്വര്‍ണ്ണം വാങ്ങുന്നതിന് ഈ നിരക്കുകളേക്കാള്‍ കൂടുതല്‍ തുക ആവശ്യമാകും. ഇന്നത്തെ വിലക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്തുള്ള തുകയാണ് നല്‍കേണ്ടത്. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയില്‍ മാറ്റങ്ങള്‍ വരാവുന്നതാണ്.

Related Articles

Next Story

Videos

Share it