പരസ്യവരുമാനത്തിലൂടെ മെട്രോ നഷ്ടം കുറയ്ക്കും

വന്‍ നഷ്ടത്തിലോടുന്ന കൊച്ചി മെട്രോ റെയില്‍
ലിമിറ്റഡ് ട്രെയിനുകളിലും സ്റ്റേഷനുകളിലും പരസ്യ അവകാശം കരാര്‍ ചെയ്തു
നല്‍കി അധിക വരുമാനമുണ്ടാക്കും. ഇതിനായി പുറപ്പെടുവിച്ച ടെണ്ടര്‍ രേഖ
പ്രകാരം സ്റ്റേഷനുകളില്‍ വിവിധ ഡിജിറ്റല്‍ മീഡിയ ഫോര്‍മാറ്റുകള്‍
അനുവദിക്കും.
ഡിജിറ്റല്‍, സ്റ്റാറ്റിക് ഫോര്‍മാറ്റുകളില്‍ മാത്രമേ പരസ്യങ്ങള്‍ സജ്ജീകരിക്കാന്‍ കഴിയൂ എന്ന് ടെണ്ടര്‍ വ്യക്തമാക്കുന്നു.ട്രെയിന്‍ റാപ്പുകളും ഉള്ളിലെ മെട്രോ റെയില്‍ ബ്രാന്‍ഡിംഗും സ്ഥിരമായി നിലനില്‍ക്കുന്ന തരത്തിലാകും അനുവദിക്കുക.
ഓരോ സ്റ്റേഷനിലും 2232.70 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഡിജിറ്റല്‍ മീഡിയയ്ക്കായി നിയുക്തമാക്കിയിട്ടുണ്ട്. ഇഎംഡി തുക 95,000 രൂപ.ബിഡ്ഡുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2020 മാര്‍ച്ച് 23. മാര്‍ച്ച് 26 ന് ബിഡ്ഡുകള്‍ തുറക്കും.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് 2018-19ല്‍ 281 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 167 കോടി രൂപയായിരുന്നു. നിലവില്‍ ഏകദേശം 10 ലക്ഷം രൂപയാണ് പ്രതിദിന നഷ്ടം.
Read More: കൊച്ചി മെട്രോ: പ്രതിദിന നഷ്ടം 10 ലക്ഷം രൂപ
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline