Begin typing your search above and press return to search.
റെയില്‍വേയ്ക്ക് 1.10 ലക്ഷം കോടി രൂപ
റെയില്‍വേയുടെ വികസനത്തിന് ബജറ്റില്‍ വകയിരുത്തിയത് 1.10,055 കോടി രൂപ. ഇതില്‍ 1,07,100 കോടി രൂപയും മൂലധനത്തിനായാണ് വകയിരുത്തിയിട്ടുള്ളതെന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സീതാറാം പറഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്തുടനീളം അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് റെയില്‍വേ നല്‍കിയ സേവനങ്ങളെ ബജറ്റിനിടെ ധനമന്ത്രി പ്രശംസിച്ചു.
റെയില്‍വേയുടെ സമഗ്രമായ വികസനത്തിനായി റെയില്‍ പ്ലാന്‍ 2030 നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായത്തിനുള്ള ലോജിസ്റ്റിക് ചെലവ് കുറയ്ക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി വെസ്റ്റേണ്‍-ഈസ്റ്റേണ്‍ കോറിഡോര്‍ 2022 ജൂണ്‍ മാസത്തോടെ കമ്മീഷന്‍ ചെയ്യും. കോറിഡോറിന്റെ ഏതാനും ഭാഗങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നിര്‍മ്മിക്കും. കോറിഡോര്‍ കമ്മീഷന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടനാഴി ആസ്തികള്‍ ധനസമ്പാദനം കൂടുമെന്നും മന്ത്രി പറഞ്ഞു.
ബ്രോഡ്‌ഗേജ് പാതകള്‍ 2023 ഡിസംബറോടെ പൂര്‍ണമായും വൈദ്യുതീകരിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി.
Next Story
Videos