2,000 രൂപ നോട്ടില്‍ പാതിയും തിരിച്ചെത്തി: റിസര്‍വ് ബാങ്ക്

2023 മാര്‍ച്ച് 31 വരെ വിനിമയത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളില്‍ 50 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മേയ് 19 ന് 2,000 രൂപ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചശേഷം ഇതു വരെ 1.8 ലക്ഷം കോടി രൂപയുടെ 2,000 രൂപ നോട്ടകള്‍ തിരിച്ചെത്തി. ഇതില്‍ 85 ശതമാനം ബാങ്ക് നിക്ഷേപങ്ങളായാണ് തിരിച്ചെത്തിയത്. ബാക്കിയുള്ളത് മാറ്റിയെടുക്കുകയും ചെയ്തു.

ഇനിയും 2,000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ സെപ്റ്റംബര്‍ 30 ന് മുമ്പായി മാറ്റിയെടുക്കണമെന്നും അവസാന 10-15 ദിവസത്തിലെ തിരിക്ക് ഒഴിവാക്കണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

2,000 രൂപ നോട്ട് പിന്‍വലിക്കലിനു ശേഷം രാജ്യത്തെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധനയുണ്ടാകുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയിലേക്ക് ഇതു വഴി എത്തിയത് 14,000 കോടി രൂപയുടെ നിക്ഷേപമാണ്. മൊത്തം 17,000 കോടി രൂപയുടെ 2,000 രൂപ കറന്‍സി നോട്ടുകളാണ് എസ്.ബി.ഐയില്‍ എത്തിയത്.

Related Articles
Next Story
Videos
Share it