Begin typing your search above and press return to search.
ചരിത്രത്തില്‍ ആദ്യമായി 22,000 ഡോളര്‍ കടന്ന് ബിറ്റ്‌കോയിന്‍
ലോകത്ത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തില്‍ ആദ്യമായി 22,000 ഡോളര്‍ കടന്നു. ബുധനാഴ്ചയാണ് ആറ് ശതമാനം ഉയര്‍ച്ചയോടെ ബിറ്റ്‌കോയിന്‍ 20,676 ഡോളര്‍ എന്ന നാഴികക്കല്ല് സ്വന്തമാക്കുന്നത്. ഈയാഴ്ചമാത്രം 20 ശതമാനത്തലധികമാണ് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നത്. മൂന്നിരട്ടി ആണ് ഈ വര്‍ഷം മാത്രം ബിറ്റ്‌കോയിന്റെ വളര്‍ച്ച. കോവിഡ് കാലത്ത് മറ്റ് പ്രമുഖ നിക്ഷേപമാര്‍ഗങ്ങളില്‍ ഉണ്ടായ തളര്‍ച്ചയാണ് ബിറ്റ്‌കോയിന്റെ സ്വീകാര്യത കൂട്ടിയത്
ഈ കുതിച്ചുചാട്ടം യുഎസിലെ പ്രധാന ക്രിപ്റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ നെറ്റ്വര്‍ക്ക് പോലും തകരാറിലാക്കി. കണക്ഷന്‍ പ്രശ്നങ്ങളും നെറ്റ്വര്‍ക്ക് തിരക്കും കാരണം അതിന്റെ റീറ്റെയില്‍, പ്രൊഫഷണല്‍ ഫോക്കസ്ഡ് പ്ലാറ്റ്‌ഫോമുകളെ പോലും ബാധിച്ചു. മറ്റ് നിക്ഷേപ ആസ്തികളില്‍ തളര്‍ച്ചയുണ്ടാകുമ്പോഴാണ് ബിറ്റ്കോയിന്റെ മൂല്യത്തില്‍ വര്‍ധനവുണ്ടാകുന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ബിറ്റ്കോയിന് അംഗീകാരമുണ്ടെങ്കിലും ഇന്ത്യയില്‍ നിയമപരമായ പരിരക്ഷ ലഭിക്കില്ല.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍കുതിപ്പുനടത്തിയ ബിറ്റ്കോയിന്റെ മൂല്യം ഈവര്‍ഷം 80 ശതമാനത്തോളം നഷ്ടപ്പെട്ടിരുന്നു. 2017 ഡിസംബറിലാണ് എക്കാലത്തെയും വര്‍ധനവോടെ ബിറ്റ്കോയിന്‍ കുതിച്ചത്.
ഡിസംബര്‍ 16 ന് മൂല്യം 16,925 ഡോളറിലെത്തി. അതേസമയം, 2018 ഡിസബര്‍ 17ന് 3,200 ഡോളറിലേയ്ക്ക് വിലതാഴുകയും ചെയ്തു. എന്നാല്‍ 2020 നവംബറില്‍ എക്കാലത്തെയും റെക്കോര്‍ഡിലേക്ക് കുതിച്ച ബിറ്റ്‌കോയിന്‍ തുടര്‍ച്ചയായി ഡിസംബറിലും മുകളിലേക്ക് തന്നെ സഞ്ചരിക്കുകയായിരുന്നു.
അമേരിക്കയിലും യൂറോപ്പിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും ബിറ്റ്‌കോയിന് അംഗീകാരമുണ്ട്. സാധാരണ കറന്‍സി പോലെ,ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ ഇതുപയോഗിക്കാം. എന്നാല്‍ ഇന്ത്യയില്‍ ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് നിയമപരമായ പരിരക്ഷയില്ല.
Next Story
Videos