രാജ്യം 2022-23ല്‍ 6.4% എന്ന ധനക്കമ്മി ലക്ഷ്യം കൈവരിച്ചതായി റിപ്പോര്‍ട്ട്

ദേശീയ വരുമാനത്തില്‍ കുറവുണ്ടായിട്ടും 2022-23ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6.4 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം (പുതുക്കിയ കണക്കുകള്‍ പ്രകാരം- revised estimate) കേന്ദ്രം കൈവരിച്ചതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൊത്തത്തിലുള്ള മൂലധനച്ചെലവ് പുതുക്കിയ എസ്റ്റിമേറ്റിലെ 7,28,000 കോടിയേക്കാള്‍ അല്പം കുറഞ്ഞ് 7,20,000 കോടി രൂപയായതായും റിപ്പോര്‍ട്ട് പറയുന്നു.

രണ്ടാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റ് അനുസരിച്ച് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 2,73,04,000 കോടി രൂപയായി കണക്കാക്കുന്നു. ആദ്യ എസ്റ്റിമേറ്റില്‍ ഇത് 2,73,08,000 കോടി രൂപയായിരുന്നു.

കേന്ദ്രത്തിന്റെ ചെലവ്

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രത്തിന്റെ റവന്യൂ ചെലവ് എസ്റ്റിമേറ്റ് പ്രകാരം ഏകദേശം 34,59,000 കോടി രൂപയാകും. അതിനാല്‍ മൊത്തം ചെലവ് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 41,87,000 കോടി രൂപയ്ക്ക് താഴെയായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷണം, വളം എന്നിവയ്ക്കുള്ള സബ്സിഡികള്‍ക്ക് കേന്ദ്രത്തിന്റെ ചെലവ് 2,42,000 കോടി അല്ലെങ്കില്‍ 6.14 ശതമാനം വര്‍ധിച്ച് പുതുക്കിയ എസ്റ്റിമേറ്റില്‍ 41,87,000 കോടി രൂപയായി. ബജറ്റില്‍ ഇത് 39,44,000 കോടി രൂപയായിരുന്നു.

ധനക്കമ്മി മെയ് അവസാനത്തോടെ

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നികുതി വരുമാന ലക്ഷ്യം 8 ശതമാനം ഉയർന്നു 20,87,000 കോടി രൂപയായി. ഇതേ കാലയളവില്‍ കേന്ദ്രത്തിന്റെ പരോക്ഷ നികുതി പിരിവ് 13,82,000 കോടി രൂപയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റില്‍ ഇത് 13,85,000 കോടി രൂപയായിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രത്തിന്റെ അറ്റ നികുതി പിരിവ് പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ അല്‍പ്പം കൂടുതലായിരിക്കുമെന്നും അതേസമയം ചെലവ് പുതുക്കിയ എസ്റ്റിമേറ്റിനേക്കാള്‍ വളരെ കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി മെയ് അവസാനത്തോടെ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടും.

Related Articles
Next Story
Videos
Share it