മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ ചൗധരി റിലയന്‍സ് ഡയറക്ടര്‍

മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭരണസമിതിയില്‍ സ്വതന്ത്ര ഡയറക്ടറായി സ്ഥാനമേറ്റു. മോദി സര്‍ക്കാരിനു കീഴില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് (സിബിഡിടി) ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.

2015 ജൂണില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി (സിവിസി) നിയമിക്കപ്പെടുന്നതിന് മുമ്പ് കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ റവന്യൂ വകുപ്പിന്റെ ഉപദേശകനായിരുന്നു 1978 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ ചൗധരി. അഴിമതി വിരുദ്ധ ഏജന്‍സികളുടെ അന്താരാഷ്ട്ര കൂട്ടായ്മയുടെ കേന്ദ്ര നിര്‍വാഹക സമിതിയംഗമായിരുന്നിട്ടുള്ള അദ്ദേഹം നിലവില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഉപദേശക സമിതിയംഗവുമാണ്.ലിസ്റ്റ് ചെയ്ത കമ്പനിയായ സിസിഎല്‍ പ്രൊഡക്ട്‌സ് (ഇന്ത്യ) ലിമിറ്റഡിന്റെയും ഡയറക്ടര്‍ സ്ഥാനം വഹിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it