പിഎം കിസാൻ കൂടുതൽ പേരിലേക്ക്, കർഷകർക്കായി പുതിയ പെൻഷൻ സ്കീം   

പുതിയ നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പിഎം കിസാൻ സ്കീം കൂടുതൽ പേരിലേക്കെത്തിക്കാൻ തീരുമാനമായി. കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി 6000 രൂപ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാൻ നിധി കഴിഞ്ഞ ഇടക്കാല ബജറ്റിലാണ് പ്രഖ്യാപിച്ചത്.

സ്കീമിനർഹരായ രാജ്യത്തെ 14.5 കോടി കർഷകരിലേക്കാണ് ഇനി പണമെത്തുക. വർഷം 87,000 കോടി രൂപയാണ് സർക്കാർ ഇതിനായി ചെലവിടേണ്ടി വരിക.

കൂടാതെ അഞ്ചു കോടി കർഷകർക്ക് ഗുണം ചെയ്യുന്ന പെൻഷൻ സ്കീമും സർക്കാർ പ്രഖ്യാപിച്ചു. 10,000 കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്. 60 വയസ് പൂർത്തിയായവർക്ക് കുറഞ്ഞത് 3000 രൂപയെങ്കിലും പെൻഷൻ ലഭിക്കുന്ന സ്കീമാണ് ഇത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it