Explained; ഇന്ത്യ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ഗ്ലോബല്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഓണ്‍ എഐ

ഗ്ലോബല്‍ പാര്‍ട്ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (GPAI) മൂന്നാം എഡീഷനാണ് ഇന്ന് ടോക്കിയോയില്‍ തുടക്കം കുറിച്ചത്. ഫ്രാന്‍സില്‍ നിന്ന് സംഘടനയുടെ ഇന്ത്യ ഏറ്റെടുക്കുന്നു എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രത്യേകത. അംഗങ്ങളായുള്ള മൂന്നില്‍ രണ്ട് രാജ്യങ്ങളുടെയും പിന്തുണയോടെയാണ് ഇന്ത്യ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. 2022-23 കാലയളവിലാണ് ഇന്ത്യ സംഘടനയുടെ നേതൃത്വം വഹിക്കുന്നത്.



എന്താണ് ജിപിഎഐ ?

പേര് സൂചിപ്പിക്കും പോലെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധിയുടെ പ്രോയോഗികതലത്തിലെ സാധ്യതകള്‍ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര സഹകരണമാണ് ജിപിഎഐ. കൃത്രിമ ബുദ്ധിക്കായി അന്താരാഷ്ട്ര സഹകരണം എന്ന ആശയം രൂപം കൊള്ളുന്നത് 2018ലെ ജി7 ഉച്ചകോടിയിലാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരാണ് ജിപിഎഐയുടെ രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ജിപിഎഐ നിലവില്‍ വരുന്നത് 2020 ജൂണ്‍ 15ന് ആണ്.

പാരീസ് ആസ്ഥാനമായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ 15 രാജ്യങ്ങളാണ് സംഘടനയില്‍ ഉണ്ടായിരുന്നത്. നിലവില്‍ 25 രാജ്യങ്ങള്‍ ജിപിഎഐ സഹകരണത്തിന്റെ ഭാഗമാണ്. സംഘടനയുടെ സ്ഥാപക അംഗമാണ് ഇന്ത്യ. എഐ മേഖലയിലെ സിദ്ധാന്തങ്ങളും അവയുടെ പ്രായോഗിക ഉപയോഗവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ജിപിഎഐ നടത്തുന്നത്. എഐ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്തുന്ന ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രഞ്ജരെയും അവരുടെ നേട്ടങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കുന്നു എന്നതാണ് ജിപിഎഐയുടെ നേട്ടം.

ജിപിഎഐ അംഗങ്ങള്‍

ഇന്ത്യ, ഇസ്രായേൽ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ബെൽജിയം, ബ്രസീൽ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി,അയർലൻഡ്,ഇറ്റലി, ജപ്പാൻ, മെക്സിക്കോ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, പോളണ്ട്, സ്ലൊവേനിയ സ്പെയിൻ, സ്വീഡൻ,യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ (EU)

Related Articles
Next Story
Videos
Share it