സാധാരണക്കാര്‍ക്ക് നികുതി ഭാരം, എളുപ്പവഴി കണ്ട് ധനമന്ത്രി
നൂതന വഴികളിലൂടെ സംസ്ഥാനത്തിന്റെ വരുമാനം ഉയര്‍ത്തുന്നതിന് പകരം സാധാരണക്കാരിലേക്ക് നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതായി ടിഎന്‍ ബാലഗോപാലിന്റെ ബജറ്റ്. 2023-24 സാമ്പത്തിക വര്‍ഷം 135418.67 കോടി രൂപയുടെ റവന്യൂ വരവാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. 159360.91 കോടി രൂപയുടേതാണ് റവന്യൂ ചെലവ്. റവന്യൂ കമ്മി 23942.24 കോടി രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം പൊതുകടം 28552.79 കോടി ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് 2 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ 750 കോടി രൂപയുടെ അധിക വരുമാനം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ധന വില ഉയരുന്നത് പരോക്ഷമായി മറ്റ് സാധനങ്ങളുടെ വില വര്‍ധിക്കുന്നതിന് ഇടയാക്കും. പ്രതീക്ഷിച്ച പോലെ മദ്യത്തിന്റെ വിലയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 40 രൂപയുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. 400 കോടിയുടെ അധിക വരുമാനമാണ് മദ്യവില വര്‍ധനവിലൂടെ ലഭിക്കുക. വാഹന രജിസ്‌ട്രേഷന്‍,കോടതി ചെലവുകളും ഉയരും.
വൈദ്യുതി തീരുവ 2023 ഒക്ടോബര്‍ മുതല്‍ കെഎസ്ഇബിഎല്ലിന് പകരം സര്‍ക്കാര്‍ അക്കൗണ്ടിലേക്കാണ് എത്തുക. ഈ പശ്ചാക്കലത്തില്‍ വൈദ്യുതി തീരുവ 5 ശതമാനമായി ആണ് ഉയര്‍ത്തിയത്. വിവിധ വിഭാഹങ്ങളിലായി കെട്ടിട നികുതിയും ഉയര്‍ത്തിയിട്ടുണ്ട്.
സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാവി
ഇത്തവണ സര്‍ക്കാര്‍ സാമുഹിക്യ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. അനര്‍ഹരെ ഒഴിവാക്കിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോവുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ്. ഈ കമ്പനിയുടെ ബാധ്യതകളും സര്‍ക്കാരിന്റെ പൊതുകടമായി പരിഗണിക്കും എന്ന കേന്ദ്ര നിലപാടാണ് തിരിച്ചടിയായത്. സമാന സാഹചര്യത്തില്‍ കിബ്ഫിയിലൂടെ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
Live Updates
- 3 Feb 2023 10:57 AM IST
മടങ്ങി വരുന്ന പ്രവാസികള്‍ക്കായി 50 കോടി രൂപ
തൊഴിലുറപ്പാക്കാൻ 5 കോടിനോർക്ക വഴി പ്രവാസികൾക്ക് പരമാവധി 100 തൊഴിൽ ദിനങ്ങള്‍ ഒരുക്കും
- 3 Feb 2023 10:51 AM IST
നിർഭയ പദ്ധതിയ്ക്ക് 10 കോടി
ട്രാൻസ്‌ജെൻഡർ ക്ഷേമം 5.02 കോടി
ജെൻഡർ പാർക്കുകൾക്ക് 10 കോടി
- 3 Feb 2023 10:48 AM IST
ഭക്ഷ്യസുരക്ഷയ്ക്ക് 7 കോടി
പോലീസ് വകുപ്പിന്റെ ആധുനികവത്കരണത്തിന് 152.9 കോടി രൂപ
- 3 Feb 2023 10:41 AM IST
ജൽജീവൻ മിഷന് 500 കോടി
കുടിവെള്ള വിതരണം 909 കോടി
നഗര ജലവിതരണത്തിന് 45 കോടി
പട്ടികവർഗ വികസന പദ്ധതികൾക്ക് 859.5 കോടി
പട്ടികജാതി വികസനം 2979 കോടി