150 അംഗ കേരള മെഡിക്കല്‍ സംഘം മുംബൈയിലേക്ക്

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കേരളത്തില്‍ നിന്നുള്ള ആദ്യ മെഡിക്കല്‍ സംഘം മുംബൈയിലേക്ക് പുറപ്പെട്ടു. 50 ഡോക്ടര്‍മാരും 100 നഴ്‌സുമാരും അടങ്ങുന്ന സംഘം ബിഎംസിയിലെ ആശുപത്രികളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. സന്തോഷ് കുമാറും ഡോ. സജീഷ് ഗോപാലനും സംഘത്തെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

മുംബൈ റേസ്‌കോഴ്‌സ് റോഡില്‍ 600 കിടക്കകളുള്ള ആശുപത്രി സജ്ജീകരിച്ച് പ്രവര്‍ത്തിപ്പിച്ച് തുടങ്ങുക എന്നതാണ് ടീമിന്റെ ആദ്യ ദൗത്യം. 125 കിടക്കകളുള്ള ഐസിയുവും ആശുപത്രിയില്‍ ഉണ്ടാവും. രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ള ആളുകള്‍ സംഘത്തിലുണ്ടെന്നും കൂടുതലും മലയാളികളാണെന്നും ഡോ. സന്തോഷ് കുമാര്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അറിയിച്ചു. നേരത്തെ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കാസര്‍ഗോഡ് കോവിഡ് രൂക്ഷമായ സാഹചര്യത്തിലും സഹായവുമായി എത്തിയിരുന്നു. അവിടെ 500 കിടക്കകളുള്ള കോവിഡ് ആശുപത്രി ഇവരാണ് ഒരുക്കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it