‘ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ അഞ്ചുവര്‍ഷമെടുക്കും’

കോവിഡ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ലോക സമ്പദ് വ്യവസ്ഥ തിരിച്ചുവരാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ്

global economic recovery may take five years says world bank chief economist
-Ad-

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ലോക സമ്പദ് വ്യവസ്ഥ തിരിച്ചുകയറാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് കാര്‍മന്‍ റൈന്‍ഹാര്‍ട്ട്.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രങ്ങളില്‍ ഇളവ് വരുമ്പോള്‍ ചിലപ്പോള്‍ ചില രംഗങ്ങളില്‍ അതിവേഗമുള്ള ചില തിരിച്ചുവരവുകള്‍ പ്രകടമാകുമെങ്കിലും സമ്പദ് വ്യവസ്ഥ പൂര്‍ണതോതില്‍ തിരിച്ചുവരാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്ന് മാഡ്രിഡില്‍ നടന്ന കോണ്‍ഫറന്‍സില്‍ റൈന്‍ഹാര്‍ട്ട് വ്യക്തമാക്കി.

കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം ചില രാജ്യങ്ങളില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കും. ദരിദ്ര രാജ്യങ്ങളിലും സമ്പന്ന രാജ്യങ്ങളിലും കോവിഡ് സൃഷ്ടിക്കുന്ന പ്രത്യാഘാതം വിഭിന്നമായിരിക്കുമെന്് റൈന്‍ഹാര്‍ട്ട് വ്യക്തമാക്കി.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here