റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും സ്വര്‍ണ വില

സ്വര്‍ണ വിലയില്‍ ഇന്നും കുതിപ്പ്. പവന് 240 രൂപ വര്‍ദ്ധിച്ച് 35760 രൂപയാണ് കേരളത്തില്‍ ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 4470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിനു വില 48,333 രൂപയായി.

ജൂണ്‍ 22നാണ് പവന് ഇതിനു മുമ്പ് ഉയര്‍ന്ന വിലയായ 35,680 രൂപ രേഖപ്പെടുത്തിയത്. ആഗോള വിപണിയിലും വിലകൂടി. സ്പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 0.2ശതമാനം ഉയര്‍ന്ന് 1,769.59 നിലവാരത്തിലെത്തി. ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണ വില 0.2 ശതമാനം ഉയര്‍ന്ന് 1,769.59 ഡോളറിലെത്തി. കഴിഞ്ഞ ദിവസം നിരക്ക് 1,773 ഡോളറിലെത്തിയിരുന്നു. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചര്‍ 0.4 ശതമാനം ഉയര്‍ന്ന് 1,789.20 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 828.92 ഡോളറും വെള്ളി മാറ്റമില്ലാതെ 17.96 ഡോളറുമാണ്.

ആഗോള വിപണിയില്‍ ഏകദേശം എട്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണിപ്പോഴുള്ളത്. ലോകമെമ്പാടുമുള്ള കൂടുതല്‍ ഉത്തേജക നടപടികളും കൊറോണ വൈറസ് കേസുകളുടെ വര്‍ദ്ധനവുമാണ് സ്വര്‍ണ നിക്ഷേപത്തിന്റെ ആവശ്യകത ഉയര്‍ത്തിയതും വില ഉയരാന്‍ കാരണമായതും. പണപ്പെരുപ്പത്തിനും കറന്‍സി ഇടിവിനും എതിരായ ഒരു മികച്ച നിക്ഷേപമായാണ് സ്വര്‍ണത്തെ കരുതുന്നത്. യുഎസ് ഡോളറിലെ ഇടിവും സ്വര്‍ണത്തിനു പ്രിയമേറാന്‍ ഇടയാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it