ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ്ണം; പവനു വില 39,440 രൂപ

സ്വര്‍ണ്ണ വിലയിലെ കയറ്റിറക്കം വീണ്ടും. ഇന്ന് പവന് 800 രൂപ കുറഞ്ഞ് 39,440 രൂപയായി വില. ഗ്രാമിന് 100 രൂപ കുറഞ്ഞ് 4930 രൂപയുമായി.

നിക്ഷേപകര്‍ ലാഭമെടുക്കുന്നതിനാലും തിരിച്ച് നിക്ഷേപം നടത്തുന്നതിനാലും വിപണിയില്‍ കനത്ത ചാഞ്ചാട്ടമാണ് തുടരുന്നത്.പവനു വില ഓഗസ്റ്റ് 7 ന് 42,000 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു.

ഇന്നലെ രണ്ടു തവണയായി 1,040 രൂപ വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നു പവന് 800 രൂപയുടെ ഇടിവുണ്ടായത്. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപയുമാണ് കൂടിയത്. കഴിഞ്ഞ ദിവസം ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 2,010 ഡോളറിലേക്ക് ഉയര്‍ന്ന അന്താരാഷ്ട്ര വില 2,002.12 ഡോളറായി കുറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it