വീണ്ടും ഉയര്‍ന്ന് സ്വര്‍ണ വില ; പവന് 42,000 രൂപ
ഓരോ ദിവസത്തെയും കുതിപ്പില്‍ മാറ്റമില്ലാതെ സ്വര്‍ണ വില.പവന് 42,000 രൂപയായി ഇന്നു വില. ഗ്രാമിന് 5,250 രൂപയും. ഇന്നലത്തേക്കാള്‍ പവന് 480 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 41,520 രൂപയായിരുന്നു ഇന്നലെ.
കഴിഞ്ഞ ആഴ്ച മാത്രം പവന് 1,400 രൂപയാണ് വില ഉയര്‍ന്നത്.ആഗോള വിപണിയിലും സ്വര്‍ണ വില ചരിത്രം തിരുത്തിയാണ് മുന്നേറുന്നത്. ഔണ്‍സിന് 2066.70 ഡേളറായി.സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുകയാണ്.രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുതിക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ജൂലൈ 22 നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്. രണ്ടു മാസം കൊണ്ട് 5,500 രൂപ കൂടി. ഈ വര്‍ഷം മാത്രം പവന് 8,280 രൂപ വര്‍ധിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയിട്ടുണ്ട്.ഡോളര്‍ മൂല്യം താഴുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില ഇനിയും ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു. വെള്ളി വിലയിലും വര്‍ധന രേഖപ്പെടുത്തി. ഒരുഗ്രാം വെള്ളി്ക്ക് 73.51രൂപയാണ് വില.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline