സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു തന്നെ; പവന് 36160 രൂപ

സ്വര്‍ണ വില വീണ്ടും കുത്തനെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്ന് 360 രൂപ വര്‍ദ്ധിച്ച് പവന് 36160 രൂപയായി. പുതിയ റെക്കോര്‍ഡാണിത്. ഗ്രാമിന് 4520 രൂപയാണ് ഇന്നത്തെ വില.പവന് 36000 കടന്നതോടെ ജ്വല്ലറികളില്‍ തിരക്കു കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു.

സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപ മായാണ് കണക്കാക്കപ്പെടുന്നത്. കൊറോണ വൈറസ് കേസുകളുടെ ഉയര്‍ച്ച സ്വര്‍ണത്തില്‍ പ്രതിഫലിക്കുന്നതായാണ് നിരീക്ഷണം.സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികളിലൂടെ പലിശ നിരക്ക് കുറച്ചത് സ്വര്‍ണ്ണത്തിന് ഗുണകരമായി. പണപ്പെരുപ്പത്തിനും കറന്‍സി ഇടിവിനും എതിരായ ഒരു മികച്ച മാര്‍ഗമായി സ്വര്‍ണത്തിലെ നിക്ഷേപം കണക്കാക്കപ്പെടുന്നു

ആഗോള വിപണികളില്‍ സ്വര്‍ണ്ണ വില ഇന്ന് എട്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായി.സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.1 ശതമാനം ഉയര്‍ന്ന് 1,782.21 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 1,785.46 ഡോളറിലെത്തിയിരുന്നു. പ്ലാറ്റിനത്തിന്റെ വില 0.7 ശതമാനം ഉയര്‍ന്ന് 822.50 ഡോളറായപ്പോള്‍ വെള്ളി വില 0.6 ശതമാനം ഉയര്‍ന്ന് 18.24 ഡോളറിലെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it