ഉക്രെയ്‌നില്‍ സംഘര്‍ഷ ഭീതി മാറുന്നതോടെ സ്വര്‍ണവില താഴുമോ?

ഉക്രെയ്ന്‍ റഷ്യ പിരിമുറുക്കം വര്‍ധിച്ചതോടെ റഷ്യ യുടെ ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷയില്‍ അന്താരാഷ്ട്ര സ്വര്‍ണവില ചൊവ്വാഴ്ച്ച 8 മാസത്തെ ഉയര്‍ന്ന നിരക്കായ ഔണ്‍സിന് 1858 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും ബുധനാഴ്ച വില സ്ഥിരത കൈവരിക്കുകയാണ്. ഭയമാണ് സ്വര്‍ണ്ണ വില കുതിച്ച് ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ഈ മാസം കേരളത്തില്‍ സ്വര്‍ണത്തിന് പവന് 1520 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

സ്വര്‍ണത്തിന് ഔണ്‍സിന് 1840 ഡോളറിന് മുകളില്‍ നില്‍ക്കുന്നതിനാല്‍ വിപണി പോസിറ്റീവ് വായി തുടരുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസ് കരുതുന്നു. എം സി എക്‌സ് അവധി വ്യാപാരത്തില്‍ സ്വര്‍ണവില 10 ഗ്രാമിന് 50,000 കടന്നാല്‍ മാത്രമേ 'ബുള്ളിഷ്' ആയി കരുതാന്‍ സാധിക്കൂ.
അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതും ഓഹരി വിപണി തകര്‍ച്ചയും, ക്രൂഡ് ഓയില്‍ വിലവര്‍ധനവും സ്വര്‍ണ്ണ വിപണിക്ക് കരുത്ത് നല്‍കുന്നു. 2021 ല്‍ സ്വര്‍ണ ഡിമാന്‍ഡ് 10 % വര്‍ധിച്ച് 4021 ടണ്ണായി. 2022 ല്‍ പണപ്പെരുപ്പം വര്‍ധിക്കുന്നത് സ്വര്‍ണവിപണിക്ക് താങ്ങാവുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വര്‍ണവില വര്‍ഷ അവസാനത്തോടെ 2000 ഡോളര്‍ കടക്കുമെന്ന് പ്രവചനവും ഉണ്ടായിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it