Begin typing your search above and press return to search.
തുടര്‍ച്ചയായ മൂന്നാം മാസവും ലക്ഷം കോടി കവിഞ്ഞ് ജിഎസ്ടി വരുമാനം
തുടര്‍ച്ചയായ മൂന്നാം മാസവും 1.1 ലക്ഷം കോടി രൂപ കടന്ന് ജിഎസ്ടി വരുമാനം. അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ചരക്കു സേവന നികുതിയിലൂടെ സെപ്തംബറില്‍ സര്‍ക്കാരിന് ലഭിച്ചത്. 1.17 ലക്ഷം കോടി രൂപ. ഓഗസ്റ്റില്‍ 1.12 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ധനകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലേതിനേക്കാള്‍ 23 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായത്. 2019-20 സാമ്പത്തിക വര്‍ഷത്തെ സെപ്തംബറിനെ അപേക്ഷിച്ച് 27 ശതമാനവും വര്‍ധിച്ചു.
കോവിഡിനും തുടര്‍ന്നുള്ള ലോക്ക്ഡൗണിനും ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനയാണ് വര്‍ധനവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിെ രണ്ടാം ത്രൈമാസത്തിലെ ശരാശരി ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി രൂപയാണ്. ആദ്യ ത്രൈമാസത്തില്‍ 1.10 ലക്ഷം കോടി രൂപയായിരുന്നു.
സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനൊപ്പം വ്യാജ ബില്ലുകള്‍ക്കെതിരെ കൈക്കൊണ്ട ശക്തമായ നടപടികളുമാണ് ജിഎസ്ടി വരുമാനം കൂട്ടിയതെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
Next Story