ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കേന്ദ്രബജറ്റിനു മുന്നോടിയായി ജിഎസ്ടി നിരക്കുകള്‍ ഏകീകരിക്കുന്നതു സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും.

നിലവിലുള്ള 4 സ്ലാബുകള്‍ക്കു (5%, 12%, 18%, 28%) പകരം 3 സ്ലാബുകള്‍ കൊണ്ടുവരണമെന്നും 12%, 18% എന്നീ സ്ലാബുകള്‍ ഒരുമിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയെയാണ് ജിഎസ്ടി കൗണ്‍സില്‍ നിയോഗിച്ചത്.

1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് 12% ആക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് കൗണ്‍സില്‍ യോഗം.

ജനുവരി 1 മുതല്‍ ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബജറ്റിന് മുമ്പുള്ള യോഗത്തില്‍ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ തുണിത്തരങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 12 ആയി ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് അറിയിച്ചു. നിലവില്‍ 5 ശതമാനമാണ് ഇവയ്ക്ക് ജിഎസ്ടി.

Related Articles
Next Story
Videos
Share it