Begin typing your search above and press return to search.
ജി എസ് ടി വരുമാനം തുടർച്ചയായി വർധിക്കുന്നു, കാരണങ്ങൾ
കഴിഞ്ഞ 6 മാസമായി പ്രതിമാസം 1.40 ലക്ഷം കോടി രൂപയിൽ അധികം, സെപ്റ്റംബറിൽ 20 % വളർച്ച പ്രതീക്ഷിക്കുന്നു
കേന്ദ്ര സർക്കാരിന് ജി എസ് ടി വരുമാനം കഴിഞ്ഞ 6 മാസമായി ഉയർന്ന നിലയിലാണ്. പ്രതിമാസം 1.40 ലക്ഷം കോടി രൂപയിലധികമാണ് ജി എസ് ടി വരുമാനം. ആഗസ്റ്റിൽ ജി എസ് ടി വരുമാന വർധനവ് 28 ശതമാനമായിരുന്നു. സെപ്റ്റംബറിൽ 20 % വാർഷിക വളർച്ച നേടുമെന്ന് ഐ സി ആർ എ റേറ്റിംഗ്‌സ് ചീഫ് എക്കണോമിസ്റ് അദിതി നായർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനുവരി മുതൽ ജൂലൈ വരെ ജി എസ് ടി വരുമാനത്തിൽ 27 % ഉണ്ടായിട്ടുണ്ട്. പണപ്പെരുപ്പത്തിൻറ്റെ നിരക്ക് കണക്കിലെടുത്താൽ 19 % വളർച്ച കൈവരിച്ചു.
എന്താണ് ജി എസ് ടി വരുമാനം വർധിക്കാനുള്ള കാരണം:
1. സമ്പദ്ഘടനയുടെ വളർച്ച മെച്ചപ്പെട്ടതോടെ ഉപഭോഗവും വർധിച്ചിട്ടുണ്ട്.
2. ജി എസ് ടി നിയങ്ങൾ പാലിച്ച് ബിസിനസ് നടത്തുന്നതിൽ വർധനവ്.
3 . വർധിക്കുന്ന ഉൽപ്പന്ന കയറ്റുമതി, ഇറക്കുമതി. ആഗസ്റ്റിൽ ഉൽപന്ന ഇറക്കുമതി 57 % വർധിച്ചു. ഇറക്കുമതി വർധിക്കുമ്പോൾ ജി എസ് ടി കളക്ഷനും വർധിക്കും. ജൂൺ 2022 മുതൽ ഇറക്കുമതിയിൽ നിന്നുള്ള ഐ ജി എസ് ടി വരുമാനം 40,000 കോടി രൂപയിൽ അധികമായി.
4. ഉയരുന്ന പണപ്പെരുപ്പ നിരക്ക്. ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി വിപണനം വർധിക്കുന്നതും ജി എസ് ടി കളക്ഷൻ കൂടാൻ സഹായിക്കുന്നു.
5. ജി എസ് ടി പോർട്ടൽ വഴി നികുതി വെട്ടിപ്പും,ചോർച്ചയായും തടയാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നുണ്ട്.
എസ് ബി ഐ റിസർച്ച് നടത്തിയ വിശകലനത്തിൽ ഒക്‌ടോബർ 2020 മുതൽ പ്രതിമാസം ജി എസ് ടി വരുമാനം ഒരു ലക്ഷം കോടി രൂപയിൽ അധികമായിരുന്നു. പ്രതിമാസം 1.5 ലക്ഷം കോടി രൂപ മുതൽ 1.6 ലക്ഷം കോടി രൂപവരെ ഉയരാൻ സാധ്യത ഉണ്ട് .
ആഗസ്റ്റ് മാസം കേരളത്തിൽ നിന്നുള്ള ജി എസ് ടി കളക്ഷൻ 28 % വർധിച്ച് 2036 കോടി രൂപയായി.
Next Story
Videos