ജിഎസ്ടി: ഡിസംബറിന്റെ റെക്കോര്‍ഡ് തകര്‍ക്കുമോ ജനുവരി?

ചരക്ക് സേവന നികുതി(ജിഎസ്ടി) വരുമാനത്തില്‍ ജനുവരിയില്‍ റെക്കോര്‍ഡ് നേട്ടം പ്രതീക്ഷിച്ച് സാമ്പത്തിക വിദഗ്ധര്‍. ജനുവരിയില്‍ ഏകദേശം 1.21 ലക്ഷം കോടി മുതല്‍ 1.23 ലക്ഷം കോടി വരെ ജിഎസ്ടി വരുമാനം നേടാനാവുമെന്നാണ് എസ്ബിഐ റിസര്‍ച്ച് ചൂണ്ടിക്കാണിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുമാനം വര്‍ധിക്കുന്നതോടെ സംസ്ഥാന ജിഎസ്ടി വരുമാന നഷ്ടം 11000 കോടി രൂപയായി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജിഎസ്ടി വരുമാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം സെപ്തംബര്‍ മുതല്‍ ശ്രമം കണ്ടു തുടങ്ങിയിരുന്നു.
ഡിസംബറില്‍ അതു വരെയുള്ള ഏറ്റവും ഉയര്‍ന്ന 1.15 ലക്ഷം കോടി വരുമാനമാണ് സര്‍ക്കാരിന് ലഭിച്ചത്. ജിഎസ്ടി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായാല്‍ ജിഎസ്ടി നടപ്പാക്കിയതു മൂലമുള്ള സംസ്ഥാനങ്ങളുടെ നഷ്ടം 11000 കോടി രൂപയായി കുറയുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സെപ്തംബര്‍ മുതല്‍ സര്‍പ്ലസ് കാഷ് ബാലന്‍സില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുന്നുണ്ട്. സെപ്തംബറില്‍ 1.08 ലക്ഷം കോടി രൂപയായിരുന്നത് ഡിസംബര്‍ ആയപ്പോഴേക്കും 2.26 ലക്ഷം കോടി രൂപയായി. ജനുവരി 28 ലെ കണക്കനുസരിച്ച് ഇത് 3.34 ലക്ഷം കോടി രൂപയാണ്.
ഇത് സര്‍ക്കാരിന്റെ കടമെടുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.


Related Articles
Next Story
Videos
Share it