Begin typing your search above and press return to search.
വോട്ടേഴ്‌സ് ഐഡി കാര്‍ഡ് ഡിജിറ്റല്‍ ആക്കുന്നു; എങ്ങനെ എടുക്കാം?
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് വോട്ടേഴ്‌സ് ഐഡി കാര്‍ഡും ഡിജിറ്റല്‍ ആക്കുകയാണ്. പുതിയ സംവിധാനം അനുസരിച്ച് വോട്ടര്‍മാര്‍ക്ക് അവരുടെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനും ഡിജിറ്റല്‍ പതിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യാനും കഴിയും. വരാനിരിക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം.
e-EPIC അഥവാ ഇലക്ട്രോണിക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്ന സുരക്ഷിത പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് (PDF) മൊബൈലിലോ കമ്പ്യൂട്ടറിലോ ഡൗണ്‍ലോഡ് ആക്കി പ്രിന്റ് ചെയ്‌തെടുക്കാം. പുതിയ സംവിധാനം വഴി കാര്‍ഡ് മൊബൈലില്‍ സേവ് ചെയ്ത് വയ്ക്കാം. അല്ലെങ്കില്‍ സ്വയം പ്രിന്റെടുത്ത് ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കാം.
വോട്ടര്‍ പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ നിന്നും e-EPIC ഡൗണ്‍ലോഡ് ചെയ്യാം.
വോട്ടര്‍ പോര്‍ട്ടല്‍: http://voterportal.eci.gov.in/
NVSP: https://nvsp.in/
വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ മൊബൈല്‍ ആപ്പ്:
ഇതിനായുള്ള ഘട്ടങ്ങള്‍
1. രജിസ്റ്റര്‍ അല്ലെങ്കില്‍ ലോഗിന്‍ ചെയ്യണം
2. മെനുവില്‍ നിന്ന് ഡൗണ്‍ലോഡ് e-EPIC സെലക്ട് ചെയ്യണം
3. വോട്ടര്‍ കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ റഫറന്‍സ് നമ്പര്‍ നല്‍കുക
4. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒടിപി ലഭിക്കും. അതുപയോഗിച്ച് വെരിഫൈ ചെയ്യണം
5. ഡൗണ്‍ലോഡ് ക്ലിക്ക് ചെയ്യുക
6. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ e-KYC എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അതില്‍ വിവരങ്ങള്‍ നല്‍കുക
7. ഫേസ് ലൈവ്‌നെസ്സ് വെരിഫിക്കേഷന്‍ ആണ് അടുത്തപടി
8.മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്ത് KYC പൂര്‍ത്തിയാക്കുക.
9. അതിനുശേഷം e-EPIC ഡൗണ്‍ലോഡ് ചെയ്യാം
വോട്ടര്‍ ഐഡി നഷ്ടമായവര്‍ക്ക് : http://voterportal.eci.gov.in/ അല്ലെങ്കില്‍ http://electoralsearch.in/ ല്‍ പേര് സെര്‍ച്ച് ചെയ്ത് വോട്ടേഴ്‌സ് ഐഡി നമ്പര്‍ കണ്ടെത്തിയ ശേഷം ഇലക്ട്രോണിക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
Next Story
Videos