ഇങ്ങനെ പോയാല്‍ സമ്പദ് വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങുമെന്ന് റിപ്പോര്‍ട്ട്

2020 ല്‍ ആഗോള സമ്പദ് വ്യവസ്ഥ 5.2 ശതമാനം ചുരുങ്ങുമെന്ന് പഠന റിപ്പോര്‍ട്ട്. ഡണ്‍ ബ്രാഡ്‌സ്ട്രീറ്റ്‌സ് കണ്‍ട്രി റിസ്‌കും ഗ്ലോബല്‍ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടും ചേര്‍ന്ന് 132 രാജ്യങ്ങളിലായി നടത്തിയ പഠനങ്ങള്‍ക്കു ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കാര്യങ്ങളുടെ പോക്ക് ഇങ്ങനെ തുടരുകയാണെങ്കില്‍ 2022 കഴിയുന്നതു വരെ കൊവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് സമ്പദ് രംഗം മടങ്ങിയെത്തില്ലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷവും 2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായും ഉണ്ടായ തകര്‍ച്ചയേക്കാള്‍ വലുതായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009 ല്‍ 1.7 ശതമാനമാണ് സാമ്പത്തിക രംഗം ചുരുങ്ങിയത്.

ലോകത്തെ വിവിധ രാജ്യങ്ങള്‍ നടത്തുന്ന ലോക്ക് ഡൗണ്‍ ഇളവുകള്‍ സാമ്പത്തിക മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയേക്കില്ല. മാത്രമല്ല കടുത്ത മാന്ദ്യത്തിലേക്ക് കടക്കാനുള്ള സാധ്യതയും ആശയുണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നാലു പതിറ്റാണ്ടിനു ശേഷം ഇതാദ്യമായി സമ്പദ് രംഗത്ത് വളര്‍ച്ച പ്രകടമാകാതെ പോകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it