ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല, ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി

രവീന്ദ്ര നാഥ ടാഗോറിന്റെയും തിരുവള്ളുവരിന്റെയും കവിതകളുടെ അകമ്പടിയില്‍ ആദ്യ ഡിജിറ്റല്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ക്ക് ബജറ്റ് വിഹിതം വകയിരുത്തിയത് ശ്രദ്ധേയമായി.

ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഏതറ്റം വരെ പോകുമെന്നതിന്റെ സൂചനയായി.

ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റം വരുത്തിയില്ല. പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ള 75 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇനി നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.

കമ്പനി നിയമത്തില്‍ പ്രഖ്യാപിച്ച മാറ്റമാണ് മറ്റൊരു സവിശേഷത.

രണ്ട് പൊതുമേഖലാ ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും. തന്ത്രപ്രധാനമല്ലാത്ത എല്ലാ രംഗങ്ങളും സ്വകാര്യവല്‍ക്കരിക്കുമെന്ന ധനമന്ത്രി വ്യക്തമാക്കി. എല്‍ ഐ സിയുടെ ലിസ്റ്റിംഗ് നടപടികള്‍ ഉടനടി പൂര്‍ത്തിയാക്കും.

കേരളത്തിന് എന്തുണ്ട്?

ദേശീയപാതാ വികസനം, മെട്രോ രണ്ടാംഘട്ടം, കൊച്ചി മത്സ്യബന്ധന ഹാര്‍ബര്‍ എന്നിവയ്ക്കാണ് തുക ലഭിച്ചിരിക്കുന്നത്. മെട്രോ രണ്ടാംഘട്ടം 11.5 കിലോമീറ്റര്‍ വികസിപ്പിക്കാന്‍ 1975 കോടി വകയിരുത്തി. കേരളത്തിന് 65,000 കോടി രൂപയാണ് ബജറ്റില്‍ നീക്കിയിരിക്കുന്നത്.


Related Articles
Next Story
Videos
Share it