ലോക്ഡൗണ്‍ കോവിഡിനെ തടയാതെ ജി.ഡി.പിയെ തളര്‍ത്തി: രാജീവ് ബജാജ്

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ഡൗണ്‍ കോവിഡിനെ തുരത്തുന്നതിനു പകരം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുകയാണ് ചെയ്തതെന്ന് പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ എംഡിയുമായ രാജീവ് ബജാജ്. രാഹുല്‍ ഗാന്ധി എംപിയുമായി നടത്തിയ വിഡിയോ സംഭാഷണത്തിലാണു കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ രാജീവ് ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയിലെ ലോക്ഡൗണ്‍ കഠിനമായ രീതിയിലായിരുന്നു.എന്നിട്ടും രോഗ വ്യാപനം നിയന്ത്രിക്കാനായില്ലയ ലോകത്തെവിടെയും ഈ രീതിയില്‍ തനിക്ക് കാണാനായിട്ടില്ല. ലോക്ഡൗണ്‍ പൂര്‍ണ്ണമായും എടുത്ത് കളഞ്ഞ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് രാജീവ് ബജാജ് ആവശ്യപ്പെട്ടു.കിഴക്കന്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഏഷ്യന്‍ രാജ്യങ്ങളുണ്ടായിരുന്നു. ഇന്ത്യ അവരെക്കൂടി നോക്കി കാണണമായിരുന്നുവെന്ന് രാജീവ് ബജാജ് പറഞ്ഞു. പ്രതിസന്ധിയോടുള്ള പ്രതികരണത്തില്‍ പശ്ചാത്യ രാജ്യങ്ങളെ മാതൃകയാക്കിയതാണ് ഇന്ത്യ ചെയ്ത തെറ്റ്.

ഏഷ്യന്‍ രാജ്യമായിരുന്നിട്ടും കിഴക്കന്‍ രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാന്‍ ഇന്ത്യ ശ്രമിക്കാത്തത് എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. യുഎസ്, ഫ്രാന്‍സ്, ഇറ്റലി, യുകെ തുടങ്ങിയവരെയാണ് ഇന്ത്യ അനുകരിക്കാന്‍ നോക്കിയത്. അത് ശരിയായ അളവുകോലോ ആശയമോ ആയിരുന്നില്ല- രാജീവ് ബജാജ് പറഞ്ഞു. സര്‍ക്കാരിന് പ്രശ്നം പരിഹരിക്കാന്‍ ഇതുവരെ ആയിട്ടില്ല. എന്നാല്‍ സമ്പദ് വ്യവസ്ഥ നശിപ്പിക്കുകയും ചെയ്തു. തെറ്റായ വളവാണ് സര്‍ക്കാര്‍ നിവര്‍ത്തിയത്. അത് വൈറസ് ബാധയുടെ വളവല്ല. ജിഡിപിയുടെ വളവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it