Kerala Budget 2021

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് ഡോ. തോമസ് ഐസക് തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. കോവിഡ് കാലത്ത് പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കവിതയിലെ വരികള്‍ കൊണ്ടാണ് ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ ഏഴാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയുമെല്ലാം കുട്ടികള്‍ രചിച്ച കവിതകളുടെ വരികള്‍ തോമസ് ഐസക് ബജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗത്ത് തന്നെ ഉദ്ധരിച്ചു.

ആരോഗ്യവകുപ്പില്‍ നാലായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കി. കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബജറ്റ് പ്രസംഗം പുരോഗമിക്കുകയാണ്.

Live Updates

  • 15 Jan 2021 6:33 AM GMT

    നികുതി വകുപ്പിൻ്റെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ പദ്ധതി

  • 15 Jan 2021 6:32 AM GMT

    ജി എസ് ടി വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് വന്നില്ല

  • 15 Jan 2021 6:30 AM GMT

    ബജറ്റ് അവതരണം മൂന്നു മണിക്കൂർ പിന്നിട്ടു

  • 15 Jan 2021 6:30 AM GMT

    കേരള ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമായ ബജറ്റ് പ്രസംഗം

  • 15 Jan 2021 6:26 AM GMT

    കുടുംബശ്രീക്ക് ബജറ്റ് വിഹിതം കൂട്ടി

  • 15 Jan 2021 6:24 AM GMT

    സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം കുറയ്ക്കാൻ ബൃഹദ് പദ്ധതി

  • 15 Jan 2021 6:23 AM GMT

    സ്ത്രീകളുടെ വീട്ടുജോലി ലഘൂകരിക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി . ഇതിന് ധനസഹായവും നൽകും

  • 15 Jan 2021 6:22 AM GMT

    ബജറ്റിൻ്റെ കാതൽ തൊഴിൽ സൃഷ്ടി . ഇത് സംസ്ഥാനത്തെ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ വരും

  • 15 Jan 2021 6:15 AM GMT

    KSEB ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും

  • 15 Jan 2021 6:14 AM GMT

    ഇ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it