Kerala Budget 2021

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് ഡോ. തോമസ് ഐസക് തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. കോവിഡ് കാലത്ത് പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കവിതയിലെ വരികള്‍ കൊണ്ടാണ് ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ ഏഴാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയുമെല്ലാം കുട്ടികള്‍ രചിച്ച കവിതകളുടെ വരികള്‍ തോമസ് ഐസക് ബജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗത്ത് തന്നെ ഉദ്ധരിച്ചു.

ആരോഗ്യവകുപ്പില്‍ നാലായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കി. കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബജറ്റ് പ്രസംഗം പുരോഗമിക്കുകയാണ്.

Live Updates

  • 15 Jan 2021 11:42 AM IST

    സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെ പുന:സംഘടനയ്ക്ക് കൗൺസിൽ രൂപീകരിക്കും

  • 15 Jan 2021 11:41 AM IST

    കെ എസ് എഫ് ഇ യിൽ നിന്ന് പുതിയ ചിട്ടകൾ

  • 15 Jan 2021 11:38 AM IST

    കിഫ്ബിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ധനമന്ത്രി

  • 15 Jan 2021 11:35 AM IST

    കിഫ്ബിയും കേരള ബാങ്കും വഴി കേരളം മുന്നോട്ട് വെയ്ക്കുന്നത് ബദൽ ധനകാര്യ ശൈലി

  • 15 Jan 2021 11:33 AM IST

    കെ റെയ്ൽ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും

  • 15 Jan 2021 11:33 AM IST

    കൊച്ചി വാട്ടർ മെട്രോ രണ്ടാം ഘട്ട ജെട്ടികൾ 2021-22 ൽ പൂർത്തിയാകും

  • 15 Jan 2021 11:32 AM IST

    വനിത മാധ്യമ പ്രവർത്തകർക്ക് തിരുവനന്തപുരത്ത് താമസ സൗകര്യം വരും

  • 15 Jan 2021 11:31 AM IST

    2022 ൽ പുതിയ വൻകിട ഹാർബർ നിർമ്മാണം ആരംഭിക്കും

  • 15 Jan 2021 11:27 AM IST

    വൈദ്യുതി പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നൽ

  • 15 Jan 2021 11:24 AM IST

    എം പി വീരേന്ദ്രകുമാർ സ്മാരകം കോഴിക്കോട് സ്ഥാപിക്കും

Related Articles
Next Story
Videos
Share it