Kerala Budget 2021

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് ഡോ. തോമസ് ഐസക് തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. കോവിഡ് കാലത്ത് പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കവിതയിലെ വരികള്‍ കൊണ്ടാണ് ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ ഏഴാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയുമെല്ലാം കുട്ടികള്‍ രചിച്ച കവിതകളുടെ വരികള്‍ തോമസ് ഐസക് ബജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗത്ത് തന്നെ ഉദ്ധരിച്ചു.

ആരോഗ്യവകുപ്പില്‍ നാലായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കി. കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബജറ്റ് പ്രസംഗം പുരോഗമിക്കുകയാണ്.

Live Updates

  • 15 Jan 2021 5:53 AM GMT

    കൊച്ചി കടവന്ത്രയിൽ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ കേന്ദ്രം തുടങ്ങും

  • 15 Jan 2021 5:52 AM GMT

    എല്ലാ പഞ്ചായത്തിലും പാർക്ക് സ്ഥാപിക്കാൻ 20 കോടി

  • 15 Jan 2021 5:52 AM GMT

    ഗ്രാമീന്ന കളിക്കളങ്ങളുടെ വികസനത്തിന് 30 കോടി

  • 15 Jan 2021 5:50 AM GMT

    ലൈഫ് മിഷനിൽ ഒന്നര ലക്ഷം വീടുകൾ കൂടി

  • 15 Jan 2021 5:49 AM GMT

    കോവിഡ് വാക്സിനും പ്രതിരോധ കുത്തിവെപ്പും സൗജന്യമായിരിക്കും

  • 15 Jan 2021 5:48 AM GMT

    കൊച്ചി കാൻസർ സെൻ്റർ 2021 -22 ൽ പൂർത്തിയാകും

  • 15 Jan 2021 5:44 AM GMT

    ആശ പ്രവർത്തകരുടെ അലവൻസ് 1000 രൂപ കൂട്ടി

  • 15 Jan 2021 5:43 AM GMT

    സ്കൂളുകളിലെ പാചക തൊഴിലാളികളുടെ വേതനം 50 രൂപ കൂട്ടും

  • 15 Jan 2021 5:43 AM GMT

    ഒരു സ്കൂളിൽ ഒരു കൗൺസിലറെ നിയമിക്കാൻ നീക്കം

  • 15 Jan 2021 5:42 AM GMT

    സ്കൂളുകളിലെ ഐടി സൗകര്യം മെച്ചപ്പെടുത്താൻ ധനസഹായം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it