Kerala Budget 2021
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് ഡോ. തോമസ് ഐസക് തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്. കോവിഡ് കാലത്ത് പ്രത്യാശയുടെ കിരണങ്ങള്‍ തെളിയിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കവിതയിലെ വരികള്‍ കൊണ്ടാണ് ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗം ആരംഭിച്ചത്.
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ ഏഴാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയുമെല്ലാം കുട്ടികള്‍ രചിച്ച കവിതകളുടെ വരികള്‍ തോമസ് ഐസക് ബജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗത്ത് തന്നെ ഉദ്ധരിച്ചു.
ആരോഗ്യവകുപ്പില്‍ നാലായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കി. കഴിഞ്ഞ നാലര വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബജറ്റ് പ്രസംഗം പുരോഗമിക്കുകയാണ്.
Live Updates
- 15 Jan 2021 10:59 AM IST
പതിനെല്ലാം പഞ്ചവത്സര പദ്ധതിക്ക് മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങൾ പഠന റിപ്പോർട്ടുകൾ തയ്യാറാക്കണം