150 ജില്ലകളില്‍ ലോക്ക്ഡൗണിന് ശുപാര്‍ശ: കേരളത്തില്‍നിന്ന് ഈ ജില്ലകളും

രാജ്യത്തെ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 150 ജില്ലകളില്‍ ലോക്ക്ഡൗണിന് ശുപാര്‍ശയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍നിന്നുള്ള 12 ജില്ലകളും പട്ടികയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിലാണ് ലോക്ക്ഡൗണിന് ശുപാര്‍ശ. ചൊവ്വാഴ്ച നടന്ന ഉന്നതതലയോഗത്തിലാണ് ലോക്ക്ഡൗണിന് ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായവും തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ആവശ്യ സര്‍വീസുകള്‍ക്ക് ഇളവ് നല്‍കിയായിരിക്കും ശുപാര്‍ശ.

കേരളത്തില്‍നിന്ന് പത്തനംതിട്ടയും കൊല്ലവും ഒഴികെയുള്ള ജില്ലകളാണ് പട്ടികയിലുള്ളത്. ഇന്നലെ 23.24 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് നേരത്തെ ഐഎംഎ പറഞ്ഞിരുന്നു.
ദേശീയ ലോക്ക്ഡൗണുണ്ടാവില്ലെന്നും അത് അവസാന മാര്‍ഗമാണെന്നും സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും പ്രധാനമന്ത്രിന നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് കോവിഡ് കോസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജില്ലകളിലെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.




Related Articles
Next Story
Videos
Share it