എം.പിമാര്‍ക്ക് ഒരു മാസം വരുന്ന നഷ്ടം 57000 രൂപ

കോവിഡ് -19 പ്രതിസന്ധിയെത്തുടര്‍ന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ശമ്പളത്തിലും അലവന്‍സിലുമായി പ്രതിമാസം വരുന്ന ആകെ വെട്ടിക്കുറവ്
57000 രൂപ. ശമ്പളവും അലവന്‍സും ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറയ്ക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ആണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ഒരു ലക്ഷമായിരുന്ന ശമ്പളം 70,000 രൂപയായാണ് താഴുന്നത്. കൂടാതെ നിയോജകമണ്ഡലം അലവന്‍സ്, ഓഫീസ് അലവന്‍സ് എന്നിവയില്‍ നിന്നായി പ്രതിമാസം 27,000 രൂപയും വെട്ടിക്കുറയ്ക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരും. ലോക്‌സഭയില്‍ 543 അംഗങ്ങളാണുള്ളത്. രാജ്യസഭയില്‍ 245 പേരും.

നിയോജകമണ്ഡലം അലവന്‍സ് പ്രതിമാസം 70,000 രൂപയില്‍ നിന്ന് 49,000 രൂപയായി കുറച്ചപ്പോള്‍ സ്റ്റേഷനറി, തപാല്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ചെലവ് അലവന്‍സ് പ്രതിമാസം 20,000 രൂപയില്‍ നിന്ന് 14,000 രൂപയായി താഴ്ത്തി. അതേസമയം, എംപിമാരുടെ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍ക്കു പ്രതിമാസം അനുവദിച്ചിട്ടുള്ള 40,000 രൂപ വെട്ടിക്കുറച്ചിട്ടില്ല.

എംപിമാരുടെ ശമ്പളവും അലവന്‍സും 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനവുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് ജോയിന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ അംഗീകരിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ വെട്ടിക്കുറവ് പ്രാബല്യത്തില്‍ വന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it