Begin typing your search above and press return to search.
ക്രിപ്‌റ്റോകറന്‍സികളെ നിരോധിക്കും, വരുന്നത് ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി
പുതിയ ഒരു നിയമം കൊണ്ടുവന്ന് ക്രിപ്‌റ്റോകറന്‍സികളെ സംബന്ധിച്ച സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു.
സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ നിരോധിക്കാനും റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഒരു ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നടപ്പാക്കാനും ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 ലക്ഷ്യമിടുന്നു. പാര്‍ലമെന്റിന്റെ നടപ്പ് ബജറ്റ് സെഷനില്‍ തന്നെ ഈ ബില്‍ അവതരിപ്പിക്കും എന്നാണ് സൂചന.
എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെയും ബില്‍ നിരോധിക്കും, പക്ഷേ ക്രിപ്‌റ്റോകറന്‍സിയുടെ അന്തര്‍ലീനമായ സാങ്കേതികവിദ്യയെയും അതിന്റെ ഉപയോഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന ചില ഇളവുകള്‍ അനുവദിക്കും.
2018ല്‍ റിസര്‍വ് ബാങ്ക് സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ നിരോധിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ഒരു ഉത്തരവ് മുഖേന 2020 മാര്‍ച്ചില്‍ ഈ നിരോധനം റദ്ദാക്കി. പുതിയ നിയമം ഈ കാര്യത്തില്‍ നിലവിലുള്ള അവ്യക്തത നീക്കുകയും സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ സഹായിക്കുകയും ചെയ്യും.
ഇതു കൂടാതെ, അടിസ്ഥാന സൗകര്യ ധനസഹായത്തിനായി ഒരു വികസന ധനകാര്യ സ്ഥാപനം (ഡെവലപ്‌മെന്റ് ഫൈനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍) രൂപീകരിക്കാനുമുള്ള ഒരു പ്രധാന ബില്ലും പാര്‍ലമെന്റ് പരിഗണിക്കും.
നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡവലപ്‌മെന്റ് ബില്ലിലൂടെ പുതിയ ഒരു വികസന ധനകാര്യ സ്ഥാപനം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു വികസന ബാങ്ക് എന്ന നിലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ധനസഹായം നല്‍കുന്നതിനുള്ള ഒരു സ്ഥാപനം എന്ന നിലയിലും ഇത് പ്രവര്‍ത്തിക്കും.
ഈ രണ്ട് ബില്ലുകള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പാര്‍ലമെന്റില്‍ ഇവ അവതരിപ്പിക്കുന്ന മുറയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പരസ്യമാക്കും. ഇവ കൂടാതെ നടപ്പ് പാര്‍ലമെന്റ് സെഷനില്‍ ധനകാര്യ ബില്‍ ഉള്‍പ്പെടെ മറ്റ് 18 ബില്ലുകളും പാസാക്കുന്നതിനായി പരിഗണിക്കും.
സ്വയംഭരണവും പ്രൊഫഷണലൈസേഷനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സഹകരണസംഘങ്ങള്‍ക്ക് വിഭവങ്ങള്‍ കൂടുതല്‍ ഫലപ്രദമായി സ്വരൂപിക്കാന്‍ സഹായിക്കുന്ന 2021ലെ മള്‍ട്ടിസ്‌റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബില്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ (സിസിഐ) ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനും നവയുഗ വിപണികളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമായി 2021ലെ കോമ്പറ്റിഷന്‍ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നു.

Next Story
Videos