ഗ്രാമത്തിലും നഗരത്തിലും തൊഴിലില്ലായ്മ നിരക്ക് 25 ശതമാനത്തിലേറെ

ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരും

one in every four is jobless in india

ഇന്ത്യന്‍ ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 25.09 ശതമാനമായി ഉയര്‍ന്നെന്ന് സെന്‍ര്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇന്ത്യന്‍ ഇക്കണോമി. മെയ് 24ന് അവസാനിച്ച ആഴ്ചയിലെ കണക്കാണ് സിഎംഐഇ പുറത്തുവിട്ടത്. 22.79 ശതമാനമായിരുന്നു ഇതിനു മുമ്പുള്ള ആഴ്ചയിലെ നിരക്ക്. ഈ കാലയളവില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് നാലു ശതമാനം വര്‍ധിച്ച് 27 ശതമാനമായി.

നാലില്‍ ഒരാള്‍ക്ക് തൊഴിലില്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് സിഎംഐഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അതേസമയം,
ലോക്ഡൗണില്‍ ഇളുവുവരുത്തിയതോടെ ഗ്രാമീണ സമ്പദ്ഘടന ഘട്ടംഘട്ടമായി തിരിച്ചുവരുന്നുണ്ടെന്നും കൂടുതല്‍ തൊഴിലാളികള്‍ ജോലിക്കു സന്നദ്ധരായി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടെ, കുടിയേറ്റ തൊഴിലാളികള്‍ വ്യാപകമായി സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്നതോടെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരുമെന്നു വ്യക്തമായി. 36 ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ് പ്രത്യേക ശ്രമിക് ട്രെയിനുകള്‍വഴി സ്വന്തം നാടുകളിലേക്കെത്തിച്ചതെന്ന് റെയില്‍വെ പറയുന്നു. മെയ് ഒന്നിനുശേഷമുള്ള കണക്കാണിത്. അടുത്ത പത്തു ദിവസത്തിനുള്ളില്‍ 36 ലക്ഷം പേര്‍ കൂടി പോകുമെന്നും റെയില്‍വെ കണക്കാക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here