മോദിയുടെ വിദേശ യാത്രകൾ: രാജ്യം ചെലവിട്ടത് 2000 കോടി രൂപ  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്ക് സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 2000 കോടി രൂപ.

സിപിഐ പാര്‍ലമെന്റ് അംഗം ബിനോയ് വിശ്വം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി വി.കെ സിംഗ് അവതരിപ്പിച്ച കണക്കാണിത്. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം മോദി 84 രാജ്യങ്ങളാണ് കഴിഞ്ഞ നാലര വർഷത്തിനിടയിൽ സന്ദര്‍ശിച്ചത്.

2014 ജൂൺ 15 മുതൽ 2018 ഡിസംബർ 3 വരെയുള്ള യാത്രകളാണിത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍ ഇന്ത്യ വണിന്റെ ചെലവ്, ഹോട്ട് ലൈന്‍ സംവിധാനമൊരുക്കല്‍ എന്നിവയെല്ലാം ഈ ചെലവില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി അറിയിച്ചു.

  • എയർ ഇന്ത്യ വണിന്റെ മെയിന്റനൻസ് ചെലവ്: 1,583.18 കോടി
  • ചാർട്ടേർഡ് വിമാനങ്ങൾ: 429.28 കോടി
  • സുരക്ഷിത ഹോട്ട് ലൈൻ സംവിധാനം: 9.12 കോടി (2017 മേയ് വരെയുള്ള കണക്ക്)

ഒന്നിലേറെ തവണ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഷോ അബേയുമായി മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it