പുതിയ ട്രെയിനുകള്‍ വേണം; കൂടുതല്‍ പണം ആവശ്യപ്പെട്ട് റെയില്‍വേ

പുതിയ ട്രെയിനുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനുമായി 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് വിഹിതം 30 ശതമാനം ഉയര്‍ത്തണമെന്ന് റെയില്‍വേ മന്ത്രാലയം ധനമന്ത്രാലയത്തിനോട് ആവശ്യപ്പെട്ടതായി ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കുന്നതിനും റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമാണ് റെയില്‍വേ അധിക ചെലവ് ആവശ്യപ്പെട്ടത്. മൂലധനച്ചെലവുകള്‍ക്കായി 1.37 ലക്ഷം കോടി രൂപയും റവന്യൂ ചെലവുകള്‍ക്കായി 3,267 കോടി രൂപയും മൊത്ത ബജറ്റ് പിന്തുണ (gross budgetary report) 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് റെയില്‍വേയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ വിഹിതത്തേക്കാള്‍ 17 ശതമാനം കൂടുതലാണ്.

2022 ഒക്ടോബര്‍ 31-ഓടെ ബജറ്റ് വിഹിതത്തിന്റെ ഏകദേശം 93 ശതമാനവും തീര്‍ന്നു. നിലവില്‍ മൂലധനച്ചെലവുകള്‍ക്കായി ബജറ്റില്‍ നിന്ന് 1.02 ലക്ഷം കോടി ചെലവഴിക്കുകയും റവന്യൂ ചെലവ് വിഹിതം 25,399 കോടി കവിയുകയും ചെയ്തു. 2022- 23 സാമ്പത്തിക വര്‍ഷം നവംബര്‍ 30 വരെ യാത്രക്കാരുടെ വരുമാനം 76 ശതമാനവും ചരക്ക് വരുമാനം 16 ശതമാനവും ഉയര്‍ന്നു. വരുമാനത്തിന്റെ കാര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഈ പ്രവണത തുടരുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it