റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം 19.10 ശതമാനം ഉയർന്ന് 19,299 കോടി രൂപയായി

ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം (Net profit ) കഴിഞ്ഞസാമ്പത്തിക വർഷത്തെ (2022-23) അവസാന പാദമായ ജനുവരി- മാർച്ചിൽ 19.10 ശതമാനം വർദ്ധനയോടെ 19,299 കോടി രൂപയായി. മുൻ വർഷത്തെ ഇതേ പാദത്തിൽ 16,203 കോടി രൂപയായിരുന്നു ലാഭം.

കമ്പനിയുടെ പ്രവർത്തന വരുമാനം 2.12 ശതമാനം വളർച്ചയോടെ 2,16,376 കോടി രൂപയായി. മുൻവർഷം ഇത് 2,11,887 കോടി രൂപയായിരുന്നു. കൺസ്യൂമർ ബിസിനസിൽ ഉണ്ടായ വളർച്ചയാണ് വരുമാനം ഉയർത്തിയതെന്ന്കമ്പനി വ്യക്തമാക്കി. ഡിജിറ്റൽ സേവന വിഭാഗം 15.4 ശതമാനവും റീറ്റെയിൽ മേഖല 19.4 ശതമാനവും വളർച്ചനേടി. വിലനിലവാരം മെച്ചപ്പെട്ടത് ഓയിൽ ആൻഡ് ഗ്യാസ് മേഖലയുടെ വരുമാനം ഇരട്ടിയാക്കി.

നികുതി,പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (EBITDA) 21.8 ശതമാനം വർധിച്ച് 41,389 കോടിരൂപയായി. ഈ പാദത്തിലെ പ്രവർത്തന ലാഭത്തിൽ 11.3 ശതമാനം വർദ്ധന രേഖപ്പെടുത്തി. ഡിസംബറിൽഅവസാനിച്ച പാദത്തിൽ 10.1 ശതമാനവും മുൻ വർഷത്തെ ഇതേ പാദത്തിൽ 10.1 ശതമാനവും ആയിരുന്നു. അറ്റാദായ മാർജിൻ മുൻ ഭാഗത്തിലെ 7.4 ശതമാനത്തിൽ നിന്നും 8.9 ശതമാനമായി ഉയർന്നു. മുൻവർഷത്തെസമാന പാദത്തിൽ ഇത് 7.7 ശതമാനം ആയിരുന്നു.

വാർഷിക വരുമാനം റെക്കോർഡിൽ

2023 മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൊത്ത വരുമാനം 23.2 ശതമാനം ഉയർന്ന് 9,76,524 കോടി രൂപയായി. നികുതി,പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (EBITDA) 1,50,000 കോടി രൂപയെന്ന റെക്കോർഡ് ഭേദിച്ചു

നികുതിക്ക് ശേഷമുള്ള സംയോജിത വാർഷിക ലാഭം മുൻ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 14 ശതമാനം വർധനയോടെ 74,088 കോടി രൂപയായി.

ഡിജിറ്റൽ കണക്ടിവിറ്റിയിലും സംഘടിത റീട്ടെയിൽ മേഖലയിലും റിലയൻസ് നടത്തിവരുന്ന ശ്രമങ്ങൾ സാമ്പത്തികരംഗത്ത് കാര്യക്ഷമമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്നസമ്പദ്ഘടനയായി വളരാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് കരുത്തേകുന്നുണ്ടെന്നും പാദഫല പ്രഖ്യാപന വേളയിൽറിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it