ജിഡിപി വളര്‍ച്ച 4.9 ശതമാനമേ ഉണ്ടാകൂ: ഫിച്ച്

മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനം 4.9 ശതമാനമായി കുറച്ച് ഫിച്ച് സൊല്യൂഷന്‍സ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഉല്‍പ്പാദനം ദുര്‍ബലമായതും ആഭ്യന്തര ഡിമാന്‍ഡിലെ മാന്ദ്യവും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് 5.4 ശതമാനമുണ്ടാകുമെന്ന മുന്‍ കണക്ക് തിരുത്താനുള്ള കാരണങ്ങള്‍.

മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) രാജ്യത്തിന്റെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 4.7 ശതമാനമായി കുറഞ്ഞത് ഏജന്‍സി വിലയിരുത്തിയിട്ടുണ്ട്. വ്യവസായത്തിന് പിന്തുണ നല്‍കുന്നതില്‍ കേന്ദ്ര ബജറ്റിനു പരാജയം സംഭവിച്ചു. നിരവധി പ്രധാന നോണ്‍-ബാങ്ക് ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്സി) തകര്‍ച്ചയും പ്രശ്‌നമാണ്. കടുത്ത ക്രെഡിറ്റ് സമ്മര്‍ദത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു നേരത്തെ തന്നെ മന്ദഗതിയിലായ വ്യവസായ മേഖല.വാഹനങ്ങള്‍ക്കും ഭവന നിര്‍മ്മാണത്തിനും ഉപഭോക്താക്കള്‍ വായ്പ നേടുന്ന ഒരു പ്രധാന ചാനലാണ് എന്‍ബിഎഫ്സി. കോവിഡ് -19 വൈറസ് ബാധ ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ് വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നത് ഗൗരവതരമാണെന്നും ഫിച്ച് സൊല്യൂഷന്‍സ് ചൂണ്ടിക്കാട്ടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it