സാമൂഹിക ക്ഷേമ പദ്ധതികളെ സമ്പദ് മാന്ദ്യം ബാധിക്കില്ലെന്ന് നിര്‍മ്മല സീതാരാമന്‍

സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം സാമൂഹിക മേഖലകളുടെ ബജറ്റ് ലക്ഷ്യങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

Nirmala Sitharaman
Image credit: Twitter/Nirmala Sitharaman

സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം സാമൂഹിക മേഖലകളുടെ ബജറ്റ് ലക്ഷ്യങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമ്പദ്വ്യവസ്ഥ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കൂടിയാലോചനകളിലൂടെ പരിഹാര മാര്‍ഗ്ഗം തേടുമെന്നും അവര്‍ പറഞ്ഞു.

ചില മേഖലകളില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കുമെന്നും വ്യവസായ സ്ഥാപനങ്ങളുമായും ആദായനികുതി ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ധനമന്ത്രി മാധ്യമങ്ങളോടു വെളിപ്പെടുത്തി.

കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയെക്കുറിച്ചുള്ള ചോദ്യത്തിന്, മരണം നിര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു. നികുതി ഉദ്യോഗസ്ഥര്‍് ഡ്യൂട്ടി നിര്‍വഹിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അവര്‍ അതിരുകടന്നുകൂടാ. നികുതി പിരിവുമായി ബന്ധപ്പെട്ട പ്രക്രിയകളില്‍ സുതാര്യത അനിവാര്യമാകണമെന്നും നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here