സ്വര്‍ണഡിമാന്റിന് ഈ വര്‍ഷവും തിളക്കം മങ്ങില്ല
യുഎസ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചാലും ഡോളറിന്റെ മൂല്യം ഉയര്‍ന്നാലും സ്വര്‍ണവിപണിയെ അത് വല്ലാതെ ബാധിക്കില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ സ്വര്‍ണാഭരണത്തിനുള്ള ഡിമാന്റ്, കേന്ദ്ര ബാങ്കുകളുടെ വര്‍ധിച്ച ഡിമാന്റ്, ടെക്‌നോളജി വ്യവസായങ്ങളില്‍ നിന്നുള്ള ഡിമാന്‍ഡ് എന്നിവ സ്വര്‍ണ്ണത്തിന് താങ്ങാവുമെന്നു, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തിറക്കിയ 'സ്വര്‍ണ്ണം കാഴ്ചപ്പാട് 2022' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്വര്‍ണത്തിന്റെ പ്രധാന ഉപഭോക്തൃ രാജ്യമായ ചൈനയില്‍ സാമ്പത്തിക വളര്‍ച്ച കുറയുന്നത് സ്വര്‍ണ്ണ ഡിമാന്‍ഡ് കുറയാന്‍ കാരണമാകും.
ചരിത്ര പരമായി ഉയര്‍ന്ന പണപ്പെരുപ്പം ഉള്ള അവസരങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുകയാണ ചെയ്യുന്നത്. സ്വര്‍ണ്ണ ഡിമാന്‍ഡ് നിര്‍ണയിക്കുന്നത് എക്‌സ് ചേഞ്ച് ട്രേഡഡ് ഫണ്ടിലേക്കുള്ള നിക്ഷേപക താല്പര്യം മാത്രമല്ല. ആഭരണ, ടെക്‌നോളജി, കേന്ദ്ര ബാങ്കുകുളുടെ ഡിമാന്‍ഡ് എന്നിവയും സ്വര്‍ണ്ണ വിലയെ സ്വാധീനിക്കും.
2021 ല്‍ സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില 4 % കുറഞ്ഞ് ഔണ്‍സിനു (31.1 ഗ്രാം) 1806 ഡോളറില്‍ എത്തി. യു എസ് ഡോളറില്‍ സ്വര്‍ണയത്തിന്റെ വാര്‍ഷിക ആദായം -4 .30 %, ഇന്ത്യന്‍ രൂപയില്‍ -2.60%. ഇതേ കാലയളവില്‍ നിഫ്റ്റി 23 % , ബി എസ് സി സെന്‍സെക്‌സ് നിക്ഷേപകര്‍ക്ക് 21 % ആദായം നല്‍കി. അടുത്ത വര്‍ഷം സ്വര്‍ണ്ണത്തില്‍ നിന്ന് നിക്ഷേപകര്‍ക്ക് 12 -13 % ആദായം പ്രതീക്ഷിക്കാമെന്നു വിപണി നിരീക്ഷകര്‍ കരുതുന്നു. 2022 ല്‍ യു എസ് ഫെഡറല്‍ റിസേര്‍വ് പണപ്പെരുപ്പം തടയാന്‍ പലിശ നിരക്ക് മൂന്ന് പ്രാവശ്യമായി വര്‍ധിപ്പിക്കുമെന്ന് വാര്‍ത്ത സ്വര്‍ണ്ണ വില ഇടിയാന്‍ കാരണമായി.
2022 ആരംഭത്തില്‍ പവന് 36080 രൂപയിരുന്ന ഇപ്പോള്‍ 35840 ലേക്ക് താഴ്ന്നു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സ്വര്‍ണ്ണ വില പ്രവചിക്കാറില്ല എന്നാല്‍ ചില മാര്‍ക്കറ്റ് വിദഗ്ദ്ധര്‍ സ്വര്‍ണത്തില്‍ നിന്ന് 12 -13 %ശതമാനം ആദായം നിക്ഷേപകര്‍ക്ക് ലഭിക്കുമെന്ന് കരുതുന്നു
Read DhanamOnline in English
Subscribe to Dhanam Magazine