സംസ്ഥാനത്ത് സ്ഥിതി ഗുരുതരം: ഇന്ത്യയില്‍ ഒന്നാമത് എറണാകുളം

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തും ആഞ്ഞടിക്കുന്നതിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ജില്ലയായി എറണാകുളം. ഡല്‍ഹി രണ്ടാം സ്ഥാനത്തും കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണുള്ളത്. സംസ്ഥാനത്ത് എറണാകുളത്തും കോഴിക്കോടും അതിതീവ്രമായാണ് കോവിഡ് വ്യാപിക്കുന്നത്. എറണാകുളത്ത് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ആശുപത്രികളും ഏതാണ്ട് നിറഞ്ഞു. ആശുപത്രികളില്‍ മതിയായ കിടക്കകളും സൗകര്യവുമില്ലാത്തത് കൊണ്ട് രോഗികളോട് കഴിവതും വീടുകളില്‍ തന്നെ കഴിയാനാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.

എന്നാല്‍ നിലവില്‍ മരണങ്ങള്‍ കൂടുന്നതും 18-60 വരെ പ്രായമുള്ളവരില്‍ രോഗം ഗുരുതരമായി മാറുന്നതും കാരണം രോഗം കണ്ടെത്തിയവരില്‍ പലരും വിഭ്രാന്തിയോടെ ആശുപത്രികളിലേക്കെത്തുന്ന സാഹചര്യം ജില്ലയിലുണ്ട്. നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ സാഹചര്യം തീവഗുരുതരമായേക്കും. എറണാകുളത്തും കോഴിക്കോടും തിരുവന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്.
കൂടാതെ സംസ്ഥാനത്ത് ആവശ്യത്തിന് വാക്‌സിനും ലഭ്യമല്ല. ഈ സാഹചര്യത്തില്‍ 50 ലക്ഷം വാക്‌സീന്‍ ഡോസ് എത്രയും വേഗം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it