ഹൈഡ്രജന്‍ ട്രെയിന്‍ മുതല്‍ വന്ദേ മെട്രോവരെ, ബജറ്റിലൂടെ റെയില്‍വെയ്ക്ക് ലഭിക്കുന്നത്

റെയില്‍വേയ്ക്കായി ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചത് 2.40 ലക്ഷം കോടി രൂപയാണ്. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. ബജറ്റില്‍ റെയില്‍വേയ്ക്കായുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.

റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണം- അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലൂടെ രാജ്യത്തെ 1275 റെയില്‍വേ സ്റ്റേഷനുകള്‍ പുതുക്കി പണിയും.

വന്ദേ ഭാരത് ട്രെയിനുകളുടെ നിര്‍മാണം- സോനേപത് (ഹരിയാന), ലത്തൂര്‍ (മഹാരാഷ്ട്ര), റായ് ബറേലി (യുപി) എന്നിവടങ്ങളില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കും. നിലവില്‍ പേരാമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ഓരോ ആഴ്ചയും 2-3 ട്രെയിനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഹൈഡ്രജന്‍ ട്രെയിന്‍ ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കും. ആദ്യഘട്ടത്തില്‍ പൈതൃക പാതകളിലാവും ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. കൂടാതെ മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും നടപ്പിലാക്കും.

റെയില്‍വേയ്ക്കായി അള്‍ട്രാ മെഗാ സോളാര്‍ പ്ലാന്റ് സ്ഥാപിക്കും. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയ്ക്ക് കീഴില്‍ 50 മെഗാവാട്ട് സോളാര്‍ പ്ലാന്റിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.

വന്ദേ മെട്രോ ട്രെയിന്‍- രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ 50-60 കിലോമീറ്റര്‍ ദൂരത്തില്‍ വന്ദേ മെട്രോ സര്‍വീസുകള്‍ ആരംഭിക്കും.

സോണല്‍ ഗതി ശക്തി യൂണിറ്റ്: വിവിധ പദ്ധതികള്‍ വേഗം പൂര്‍ത്തിയാക്കുന്നതിന് സോണല്‍ തലത്തില്‍ ഗതി ശക്തി യൂണിറ്റ് സ്ഥാപിക്കും

Related Articles

Next Story

Videos

Share it