Begin typing your search above and press return to search.
ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് വ്യാപാരികള്‍
ഇ കൊമേഴ്‌സ് കമ്പനികളുടെ ആകെ വരുമാനത്തിന്മേല്‍ അഞ്ചു ശതമാനം പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ വ്യാപാര്‍ മണ്ഡല്‍ (എഫ്എഐവിഎം). തിങ്കളാഴ്ച പുറത്തിറക്കിയ ബഡജറ്റ് പ്രൊപ്പോസലിലാണ് വ്യാപാരി സംഘടനയുടെ ഈ ആവശ്യം. പരമ്പരാഗത റീറ്റെയ്ല്‍ ബിസിനസിനെ ഇ കൊമേഴ്‌സ് വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെ നിലനിര്‍ത്താന്‍ ഇത്തരം നടപടി ആവശ്യമാണെന്ന് മാത്രമല്ല, ഇതിലൂടെ സര്‍ക്കാരിന് വലിയ തുക ലഭ്യമാകുകയും ചെയ്യും.
പങ്കാളിത്ത ബിസിനസുകള്‍ക്കും ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും നിലവിലുള്ള 30 ശതമാനത്തില്‍ നിന്ന് വരുമാന നികുതി 22 ശതമാനമായി കുറച്ച് കോര്‍പറേറ്റ് നികുതി നിരക്കിന് ഒപ്പമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
അറിവില്ലായ്മ മൂലം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ തെറ്റുകള്‍ വരുത്തിയവര്‍ക്ക് ചെറിയ തുക അടച്ച് സെറ്റില്‍ ചെയ്യുന്നതിന് വിവാദ് സേ വിശ്വാസ് മാതകൃകയില്‍ ആംനസ്റ്റി സ്‌കീം ഏര്‍പ്പെടുത്തണമെന്നും എഫ്എഐവിഎം ആവശ്യപ്പെട്ടു.
Next Story
Videos