Begin typing your search above and press return to search.
പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഗൂഗിള്‍
പെണ്‍കുട്ടികള്‍ക്ക് വേണ്ടി പുതിയ സ്‌കേളര്‍ഷിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. ജനറേഷന്‍ ഗൂഗിള്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതി കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ലഭ്യമാവുക. അപേക്ഷിക്കുന്നവര്‍ ഏഷ്യ- പസഫിക് മേഖലയിലെ അംഗീകൃത സര്‍വകലാശാലകള്‍ക്ക് കീഴിലെ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2022-23 അധ്യയന വര്‍ഷം 1,000 ഡോളര്‍ ലഭിക്കും. അക്കാദമിക് പ്രകടനം, ഇന്നൊവേഷന്‍ തുടങ്ങയവയിലുള്ള വിദ്യാര്‍ത്ഥിയുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാകും തിരഞ്ഞെടുപ്പ്. ഡിസംബര്‍ 10 വരെ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരീക്ഷയും അഭിമുഖവും ഉണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് പരിശോധിക്കുക :https://buildyourfuture.withgoogle.com/scholarships/generation-google-scholarship-apac/
Next Story
Videos