Begin typing your search above and press return to search.
1.85 കോടിയുടെ എക്‌സ്‌പ്രൈസ്, ഇലോണ്‍ മസ്‌ക് ഫൗണ്ടേഷന്‍ ഗ്രാന്റ് സ്വന്തമാക്കി ഐഐടി ബോംബെ സംഘം
കോപ് 26ല്‍ എക്‌സ്‌പ്രൈസും എലോണ്‍ മസ്‌ക് ഫൗണ്ടേനും ചേര്‍ന്ന് പ്രഖ്യാപിച്ച ഗ്രാന്റ് ഐഐടി ബോംബെയില്‍ നിന്നുള്ള സംഘത്തിന്. പിഎച്ച്ഡി വിദ്യാര്‍ത്ഥികളായ ശ്രീനാഥ് അയ്യര്‍, അന്വേഷ ബാനര്‍ജി, ശ്രുതി ഭാമരെ (ബിടെക്+എംടെക് വിദ്യാര്‍ത്ഥി), ശുഭം കുമാര്‍ (ജൂനിയര്‍ റിസര്‍ച്ച് ഫെലോ-എര്‍ത്ത് സയന്‍സ്) എന്നിവരടങ്ങുന്ന സംഘത്തിനാണ് 2.5 ലക്ഷം ഡോളര്‍( ഏകദേശം 1.85 കോടി) ഗ്രാന്റ് ലഭിക്കുക.
അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതാണ് ഇവരെ ഗ്രാന്റിന് അര്‍ഹരാക്കിയത്. ഇന്ത്യയില്‍ നിന്ന് ഈ ഗ്രാന്റ് നേടിയ ഏക ടീമാണിവരുടേത്. കാര്‍ബണ്‍ നീക്കം ചെയ്യുന്നതിനുള്ള സുസ്ഥിര സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നവര്‍ക്കായി എക്‌സ്‌പ്രൈസും മസ്‌ക് ഫൗണ്ടേഷനും ചേര്‍ന്ന് 100 മില്യണ്‍ ഡോളര്‍ (ഏകദേശം 745 കോടി രൂപ) ആണ് ധനസഹായം പ്രഖ്യാപിച്ചു. അതില്‍ 5 മില്യണ്‍ ഡോളര്‍ (ഏകദേശം 37 കോടി രൂപ) ഒരു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമായിരുന്നു. കോപ് 26 ഉച്ചകോടിയിലെ സുസ്ഥിര ഇന്നൊവേഷന്‍ ഫോറത്തിന്റെ ഭാഗമായാണ് സഹായം
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗീരണം ചെയ്ത് അത് വാണിജ്യപരമായി ഉപയോഗിക്കാവുന്ന കെമിക്കലുകളാക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘത്തെ നേട്ടത്തിന് അര്‍ഹരാക്കിയത്. ഒരു വര്‍ഷം 1000 ടണ്‍ കാര്‍ബണ്‍ നീക്കം ചെയ്യാന്‍ ശേഷിയുള്ള സാങ്കേതികവിദ്യകളെയാണ് ഗ്രാന്റിനായി പരിഗണിച്ചത്.
Next Story
Videos