ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നതപഠനത്തിന് ക്ഷണിച്ച് റഷ്യയും; സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

വിദേശത്ത് ഉന്നത പഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരവധിയാണ്. ഇതില്‍ മലയാളി വിദ്യാര്‍ത്ഥികളും ഏറെ. കാനഡ, ബ്രിട്ടന്‍, ഓസ്ട്രേലിയ, ജര്‍മ്മനി തുടങ്ങിയവയാണ് ഇവരുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങള്‍. ഇപ്പോഴിതാ, ഉന്നത പഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ക്ഷണിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയും. റഷ്യയിലെ വിവിധ സര്‍വകലാശാലകള്‍ നിന്ന് ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്ഷണിക്കുന്നതായി ചെന്നൈയിലെ റഷ്യന്‍ ഹൗസ് അറിയിച്ചു.

സ്‌കോളര്‍ഷിപ്പോടെ പഠിക്കാം

സ്‌കോളര്‍ഷിപ്പോടെയുള്ള പഠനമാണ് ഈ സര്‍വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ സ്‌കോളര്‍ഷിപ്പ് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് 200 ഗ്രാന്റ് വരെ ലഭിക്കും. ജനറല്‍ മെഡിസിന്‍, ഫിസിക്സ്, ന്യൂക്ലിയര്‍ പവര്‍, എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയുള്‍പ്പെടെ വിവിധ കോഴ്‌സുകളില്‍ 766 റഷ്യന്‍ സര്‍വകലാശാലകളില്‍ എവിടെയും നിന്നും ബിരുദം നേടാനാകും. ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ക്കായുള്ള രജിസ്ട്രേഷന്‍ നിലവില്‍ തുറന്നിട്ടുണ്ട്. www.education-in-russia.comല്‍ ഇതിനായി അപേക്ഷിക്കാം.

Related Articles
Next Story
Videos
Share it