Begin typing your search above and press return to search.
ഐടി കമ്പനികളില്‍ വമ്പന്‍ തൊഴിലവസരങ്ങള്‍; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം
രാജ്യത്തെ ഐടി മേഖലയില്‍ വമ്പന്‍ തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. പ്രമുഖ ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച് സി എല്‍, വിപ്രോ എന്നിവരാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നവരില്‍ മുന്നില്‍. 4.5 മില്യണ്‍ ജീവനക്കാരാണ് ഇപ്പോള്‍ തന്നെ ഈ കമ്പനികളില്‍ ജോലി ചെയ്യുന്നത്.
പഠിച്ചിറങ്ങിയവര്‍ക്കും നിലവില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കുമെല്ലാം അവസരങ്ങള്‍. നാല് കമ്പനികളും ചേര്‍ന്ന് 120000 പേരെയാണ് പുതുതായി നിയമിക്കുന്നത്.
എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഐടി കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്. ഇന്‍ഫോസിസ് 45000 പേരെയാണ് നിയമിക്കുക. 43000 പുതിയ ജീവനക്കാരെ ഈ സാമ്പത്തിക വര്‍ഷത്തില്‍ നിയമിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസും. ഇതില്‍ 35000 നിയമനങ്ങള്‍ ഉടന്‍ നടന്നേക്കും.
ബിസിഎ, ബി എസ് സി ഗണിത വിഷയങ്ങള്‍, ഫിസിക്‌സ്,കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവ പഠിച്ചിറങ്ങിയവര്‍ക്കാകും ഈ 'സയന്‍സ് ടു സോഫ്റ്റ്‌വെയര്‍' പ്രോഗ്രാമില്‍ മുന്‍ഗണന. 2020, 2021, 2022 പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴിലവസരമുണ്ടെന്നാണ് ടിസിഎസ് അറിയിച്ചിരിക്കുന്നത്. 11,475 പേരെയാണ് വിപ്രോ നിയമിച്ചത്
Next Story
Videos