33-ാം വയസില്‍ ശതകോടീശ്വരിയായി ഈ ഗായിക; ഈ വര്‍ഷം ജി.ഡി.പിയിലേക്ക് നല്‍കിയത് ₹35,000 കോടി

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പോപ് ഗായികമാരിലൊരാളാണ് ടെയ്ലര്‍ സ്വിഫ്റ്റ്. അവരുടെ ലൈവ് പെര്‍ഫോര്‍മന്‍സ് കാണുവാനായി സമാനതകളില്ലാതെ ആരാധകര്‍ തടിച്ചുകൂടാറുണ്ട്. ഇത്തരത്തില്‍ നടത്തുന്ന പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട് അവര്‍ സന്ദര്‍ശിക്കുന്ന നഗരങ്ങളിലെ പ്രാദേശിക സമ്പദ് വ്യവസ്ഥകളില്‍ ഈ പെര്‍ഫോമന്‍സുകള്‍ കാര്യമായ സാമ്പത്തിക സ്വാധീനം ചെലുത്താറുണ്ട്.

തന്റെ ശബ്ദം കൊണ്ട് ഒരു സമ്പദ് വ്യവസ്ഥയെ ചലിപ്പാക്കാന്‍ കഴിവുള്ള ടെയ്ലര്‍ സ്വിഫ്റ്റ് എന്ന് 33കാരിയുടെ മൊത്തം ആസ്തി 110 കോടി ഡോളറാണെന്ന് (9250 കോടി രൂപ). ഈ വര്‍ഷം ടെയ്ലര്‍ സ്വിഫ്റ്റിന്റെ 53 യു.എസ് കോണ്‍സേര്‍ട്ടുകള്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 430 കോടി ഡോളര്‍ (₹35,000 കോടി) കൂട്ടിചേര്‍ത്തു. ഓരോ വര്‍ഷവും ആഗോള സമ്പദ്വ്യവസ്ഥയ്ക്കായി കോടിക്കണക്കിന് ഡോളര്‍ സൃഷ്ടിക്കുന്ന ഗായികയാണ് ടെയ്ലര്‍ സ്വിഫ്റ്റ്

യു.എസിലെ പെന്‍സില്‍വാനിയയില്‍ 1989 ല്‍ ആന്‍ഡ്രിയ ഗാര്‍ഡനറുടെയും സ്‌കോട്ട് കിങ്സ്ലീയുടെയും മകളായി ജനിച്ച ടെയ്ലര്‍ ആലിസണ്‍ സ്വിഫ്റ്റ് തന്റെ ഒമ്പതാം വയസ്സുമുതല്‍ സംഗീതത്തിലും കവിതാ രചനയിലും അസാമാന്യ കഴിവും താല്‍പര്യവും പ്രകടിപ്പിച്ചിരുന്നു. പതിനാലം വയസ്സല്‍ പ്രൊഫഷണലായി ഗാനരചന ആരംഭിച്ച് ടെയ്ലര്‍ സ്വിഫ്റ്റ് 2006ല്‍ 'ടെയ്ലര്‍ സ്വിഫ്റ്റ്' എന്ന പേരില്‍ തന്നെ ആദ്യത്തെ ആല്‍ബം പുറത്തിറക്കി. പിന്നീട് ഇങ്ങോട്ട് ഫിയര്‍ലെസ്, സ്പീക്ക് നൗ, റെഡ്, റെപ്യുട്ടേഷന്‍, ലവര്‍, ഫോക്ക്ലോര്‍, ഇവന്‍മോര്‍, മിഡ്നൈറ്റ് തുടങ്ങി വിവിധ ആല്‍ബങ്ങളിലൂടെ അവരുടെ കരിയര്‍ വളര്‍ന്നു. ഇറങ്ങിയ ഒരോ ആല്‍ബങ്ങളും ഹിറ്റുകളാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it