ഹൂട്ട്; രജിനികാന്തിന്റെ സ്വന്തം സോഷ്യല്‍ മീഡിയ

ഡയലോഗുകള്‍ കൊണ്ട് ത്രസിപ്പിക്കുന്നവയാണ് സൂപ്പര്‍സ്റ്റാര്‍ രജിനിയുടെ സിനിമകളെല്ലാം. അതേ പോലെ ഡയലോഗുകളിലൂടെ സംവധിക്കാന്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുകയാണ് രജിനികാന്ത്. മകള്‍ സൗന്ദര്യ രജിനികാന്ത് ആണ് ഹൂട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ വോയിസ്-ബേസ്ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ പിന്നില്‍.

സിനിമാ ലോകത്തെ സംഭാവനകള്‍ക്കായുള്ള പരമോന്നത പുരസ്‌കാരം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങിയ തിങ്കളാഴ്ച തന്നെയാണ് രജിനികാന്ത് പുതിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമും ആരാധകര്‍ക്ക് മുമ്പില്‍ എത്തിച്ചത്‌ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, ഹിന്ദി, ഗുജറാത്തി തുടങ്ങിയ ഭാഷകളില്‍ ഹൂട്ട് ലഭ്യമാണ്. കൂടാതെ ജാപ്പനീസ്, സ്പാനിഷ് തുടങ്ങിയ വിദേശ ഭാഷകളിലും ഹൂട്ട് സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് 60 സെക്കന്റ് ശബ്ദ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ഹൂട്ട് നല്‍കുന്നത്. ശബ്ദത്തിനൊപ്പം പശ്ചാത്തല സംഗീതവും ചിത്രങ്ങളും നല്‍കാനുള്ള ഓപ്ഷനും ഹൂട്ടിലുണ്ട്. മറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായി കമന്റ്, ഷെയര്‍, ഫോളോ തുടങ്ങിയ ഓപ്ഷനുകളും ഹൂട്ടിലുണ്ട്. ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോട് ചെയ്യാം.


Related Articles

Next Story

Videos

Share it