ചരക്ക് വ്യാപാരിയില്‍ നിന്ന് ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്നനിലേക്ക്; ഇത് ഗൗതം അദാനിയുടെ കഥ

ഖനികള്‍, തുറമുഖങ്ങള്‍, ഊര്‍ജ നിലയങ്ങള്‍ എന്നിവയില്‍ നിന്ന് വിമാനത്താവളങ്ങളിലേക്കും ഡാറ്റാ സെന്ററുകളിലേക്കും പ്രതിരോധ മേഖലകളിലേക്കും വൈവിധ്യവത്കരിക്കുന്ന ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ രാജാവായി അദാനി ഉയര്‍ന്നു വരുകയാണ്. കല്‍ക്കരി ബിസിനസില്‍ നിന്ന് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് രണ്ട് പതിറ്റാണ്ട് ചെലവഴിച്ച ശേഷം, ഇന്ത്യന്‍ കോടീശ്വരന്‍ ഗൗതം അദാനി ഇപ്പോള്‍ ഫോസില്‍ ഇന്ധനത്തിനപ്പുറത്തേക്ക് തന്റെ ഗ്രൂപ്പിന്റെ ഭാവി ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി മോദി സര്‍ക്കാരിന്റെ ഉത്തേജകത്തിനായുള്ള ശ്രമങ്ങളും സജീവമെന്ന് റിപ്പോര്‍ട്ട്.

കോവിഡ് മഹാമാരിയിലും ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത ആറ് യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം 79 ദശലക്ഷം ഡോളര്‍ അവരുടെ വിപണി മൂല്യത്തിലേക്ക് ചേര്‍ത്തു. ഗ്രൂപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച 12 മാസങ്ങളായിരുന്നു കണ്ടത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ട് ബിസിനസ് സാമ്രാജ്യങ്ങളായ ടാറ്റ ഗ്രൂപ്പിനും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും ശേഷമുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ വിപണി മൂല്യമായിരുന്നു അത്. ഫ്രഞ്ച് എണ്ണ ഭീമനായ ടോട്ടല്‍ എസ്ഇ, വാര്‍ബര്‍ഗ് പിന്‍കസ് എല്‍എല്‍സി എന്നിവയുള്‍പ്പെടെയുള്ള ബ്ലൂ-ചിപ്പ് നാമങ്ങള്‍ അദാനിയുടെ കമ്പനികളിലേക്ക് പണം ഒഴുക്കുന്നവരില്‍ ഉള്‍പ്പെടുന്നുണ്ട്.
ചതുരംഗ കളത്തിലെ മാസ്റ്റര്‍
രണ്ട് വര്‍ഷത്തിനുള്ളില്‍, ഏഴ് വിമാനത്താവളങ്ങളുടെയും ഇന്ത്യയുടെ വിമാന ഗതാഗതത്തിന്റെ നാലിലൊന്ന് ഭാഗത്തിന്റെയും നിയന്ത്രണം അദാനി നേടി. 2025 ഓടെ പുനരുപയോഗ ഊര്‍ജശേഷി വ്യവസായം ഏകദേശം എട്ടിരട്ടിയായി ഉയര്‍ത്താനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ഈ ബിസിനസ് ഭീമന്‍ അവതരിപ്പിച്ചു കഴിഞ്ഞു. നൂറ്റാണ്ടിന്റെ മധ്യത്തോടെ മൊത്തം ഹരിതഗൃഹ വാതക ഉദ്വമനം (ഗ്രീന്‍ഹൗസ് എമിഷന്‍) കുറയ്ക്കുന്ന കാലാവസ്ഥാ ലക്ഷ്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് അദാനി സ്വയം നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞയാഴ്ച, ശ്രീലങ്കയിലെ ഒരു തുറമുഖ ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനുള്ള കരാര്‍ അദ്ദേഹം നേടിയിരുന്നു. ഇന്ത്യയിലുടനീളം ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എഡ്‌ജെക്‌സുമായി കഴിഞ്ഞ മാസം ഒരു കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു.
ഏറെ പര്യാപ്തമായ, സര്‍ക്കാരുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ദീര്‍ഘകാല ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളില്‍ തല്‍പ്പരനായ അദാനി രാഷ്ട്രീയപരമായും മികച്ചൊരു തന്ത്രശാലിയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എനര്‍ജി ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ അനാലിസിസ് (ഐഇഎഫ്എ)യിലെ ഓസ്ട്രേലിയയുടെയും ദക്ഷിണേഷ്യയുടെയും ഊര്‍ജ ധനകാര്യ ഡയറക്ടര്‍ ടിം ബക്ക്‌ലി പറയുന്നു.
ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചറില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ''നമ്മുടെ' രാഷ്ട്രനിര്‍മ്മാണ 'തത്ത്വചിന്തയുടെ കാതല്‍'' അതിലായതിനാലാണെന്നാണ് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. വിവിധ പദ്ധതികളിലൂടെ ഗ്രൂപ്പ് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതിന്റെ ഓഹരി ഉടമകള്‍ക്ക് അഭൂതപൂര്‍വമായ മൂല്യം നല്‍കുകയും ചെയ്തുവെന്നതും അദ്ദേഹം ഇതിനോടൊപ്പം തുന്നിച്ചേര്‍ത്തു. എന്നാല്‍ സെപ്റ്റംബറില്‍ നടന്ന ജെപി മോര്‍ഗന്‍ ഇന്ത്യ ഉച്ചകോടിയില്‍ അദാനി പറഞ്ഞ ഇക്കാര്യത്തെക്കുറിച്ച് ഗ്രൂപ്പിലെ ഒരു പ്രതിനിധി പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു.
ഒന്നാം നിരയിലേക്ക്
1980 കളുടെ അവസാനത്തില്‍ ഒരു ചരക്ക് വ്യാപാരിയായി ആരംഭിച്ച അദാനി ഇന്ന് ജാക്ക് മായേക്കാള്‍ സമ്പന്നനാണ്, കൂടാതെ 56 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്ന വ്യക്തിയാണ് അദാനി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം ഏഷ്യയിലെ ഏറ്റവും ധനികനായ അംബാനിയേക്കാള്‍ 5 ബില്യണ്‍ ഡോളര്‍ കൂടുതലാണ് അദ്ദേഹം കഴിഞ്ഞ വര്‍ഷം 50 ബില്യണ്‍ ഡോളര്‍ സമ്പാദിച്ചത്. അദാനിയുടെ മൊത്തം മൂല്യം ഈ വര്‍ഷം മറ്റേതൊരു ശതകോടീശ്വരനേക്കാളും ഉയര്‍ന്നു.
2010 ല്‍ ആണ് ഓസ്ട്രേലിയയിലെ കല്‍ക്കരി പദ്ധതി ഒപ്പിട്ടപ്പോള്‍ അദാനി ഇന്റര്‍നാഷണല്‍ ലൈംലൈറ്റിലേക്ക് എത്തിയതെന്നു പറയാം. എന്നാല്‍ അന്നുമുതല്‍, ഗ്രെറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള കാലാവസ്ഥാ സാമൂഹ്യ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങളിലും ഈ ശതകോടീശ്വരന്‍ നിറഞ്ഞു നില്‍ക്കുന്നു.
പരിസ്ഥിതി പ്രവര്‍ത്തകരുടെ ''സ്റ്റോപ്പ് അദാനി'' ക്യാമ്പെയ്ന്‍ വികസനത്തെ പലരീതിയലും തടസപ്പെടുത്തി. ക്രെഡിറ്റ് ടാപ്പ് ഓഫ്‌ചെയ്യാന്‍ കടം കൊടുക്കുന്നവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ഇത് ഇടയാക്കി. എന്നാല്‍
ഇന്ത്യയുടെ ഊര്‍ജ സുരക്ഷയും പ്രദേശവാസികള്‍ക്ക് ജോലിയും ആണ് പദ്ധതികളുടെ ലക്ഷ്യങ്ങള്‍.'' എന്ന് ആത്മവിശ്വാസത്തോടെ 2019 ലെ ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദാനി പറഞ്ഞു. ഈ ആത്മവിശ്വാസം ഇന്ത്യയുടെ പ്രധാനമന്ത്രിയോടൊപ്പം കൈകൊടുത്ത് നിരവധി പദ്ധതികളുടെ ഭാഗമാകാനും അദാനിക്ക് സഹായകമായി.
ഒരു വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍ പരിചയമൊന്നും ഇല്ലാതിരുന്നിട്ടും കേന്ദ്രം എയര്‍പോര്‍ട്ട് ബിഡ്ഡിംഗ് നിയമങ്ങളില്‍ ഇളവ് വരുത്തിയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ഒരു പശസ്തമായ പാട്ട ഇടപാടിന് കോടതിയില്‍ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു അദാനിക്ക്.
കഴിഞ്ഞ വര്‍ഷം കേരളത്തിലെ മന്ത്രി 'ലജ്ജാകരമായ കൂട്ടുകെട്ടിന്റെ പ്രവൃത്തി'' എന്നും ഇതിനെ വിളിച്ചിരുന്നു. വിമര്‍ശനങ്ങളെല്ലാം തള്ളിമാറ്റി അദാനിയുടെ മുന്നോട്ടുള്ള പോക്കിനെ പ്രശംസിക്കുന്നവരും ഏറെ.

മുന്‍നിരയിലെ കളികള്‍
അദാനിയുടെ വിപുലീകരണത്തിന് ഇന്ധനമായത് ക്രെഡിറ്റ് മാര്‍ക്കറ്റുകളാണ്. അദാനി പോര്‍ട്ട്സ് & സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് ജനുവരിയില്‍ 10 വര്‍ഷത്തെ ഒരു ഡോളര്‍ ബോണ്ട് 3.10 ശതമാനം കൂപ്പണിനാണ് വിറ്റത്. 2019 ജൂണില്‍ ഇത് 4.375 ശതമാനമായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ പുനരുപയോഗ വായ്പകളിലൊന്നായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് പിഎല്‍സി, സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെ 12 ബാങ്കുകളില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് അദാനി 1.35 ബില്യണ്‍ ഡോളര്‍ വായ്പാ ഒപ്പിട്ടത്. ക്രെഡിറ്റ് സ്യൂസ് ഗ്രൂപ്പ് എജിയുടെ കണക്കനുസരിച്ച് സെപ്റ്റംബര്‍ വരെയുള്ള ആറ് മാസങ്ങളില്‍ ഗ്രൂപ്പിന്റെ മൊത്ത കടം 29 ശതമാനം ഉയര്‍ന്ന് 24 ബില്യണ്‍ ഡോളറിലെത്തി. ഇത് ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ കൂടുതലാണ്.
അദാനി നേരിടുന്ന ഏറ്റവും വലിയ ഭീഷണി കല്‍ക്കരിയാണ്. ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഊര്‍ജ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരനും പ്രതിവര്‍ഷം 101 ദശലക്ഷം ടണ്‍ കോണ്‍ട്രാക്റ്റ് മൈനറുമാണ് അദാനി എന്റര്‍പ്രൈസസ്.
ഓസ്‌ട്രേലിയയില്‍ ഇത്തരത്തില്‍ നിക്ഷേപിച്ച രണ്ട് ബില്യന്‍ ഡോളറും തുലാസിലാണ്. എന്നാല്‍ വാര്‍ബര്‍ഗ് ഈ മാസം 110 മില്യണ്‍ ഡോളര്‍ അദാനി തുറമുഖങ്ങളിലും പ്രത്യേക സാമ്പത്തിക മേഖലയിലും നിക്ഷേപിച്ചു. ഫ്രാന്‍സിന്റെ അദാനി ഗ്രീനിലെ മൊത്തം നിക്ഷേപം 2.5 ബില്യണ്‍ ഡോളറിലുമെത്തിയിട്ടുണ്ട്.
മുംബൈയിലെ ടിസിജി അസറ്റ് മാനേജ്മെന്റ് കമ്പനിയിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ചക്രി ലോകപ്രിയ പറയുന്നത് ''വരും വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി ഉല്‍പാദനം, വിവര സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള നിര്‍ണായക ഗേറ്റ്വേകളിലെ നിയന്ത്രണ ഓഹരികള്‍ അദാനി ഗ്രൂപ്പിന് സ്വന്തമാകും.' എന്നാണ്. അടുത്തിടെ അദാനി ഹോള്‍ഡിംഗ്‌സിലെ തന്റെ ഓഹരികള്‍ വിറ്റെങ്കിലും വീണ്ടും വാങ്ങാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നു. ദീര്‍ഘദര്‍ശിയായ ഒരു ബിസിനസ് മാന്ത്രികന്റെ തന്ത്രങ്ങളിലെ വിശ്വാസവുമാണ് ഇത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it