'ആമസോൺ ഒരു ഇൻവെർട്ടഡ് പിരമിഡ്, ഏറ്റവും താഴെയാണ് എന്റെ സ്ഥാനം'  

അസാധാരണ വിജയം നേടിയ വ്യക്തികളുടെ സ്വഭാവങ്ങളും ചിന്തകളും വളരെ വ്യത്യസ്തമായിരിക്കും. ഇവയിൽ പലതും നമുക്ക് ജീവിതത്തിലും പെരുമാറ്റത്തിലും പകർത്താവുന്നതാണ്. അക്കൂട്ടത്തിൽ ഒരാളാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ്.

ബെസോസ് സ്വന്തം കമ്പനിയെ നോക്കിക്കാണുന്നതും വളരെ വ്യത്യസ്തമായാണ്. ഉദാഹരണത്തിന് ആമസോണിനെ ഒരു 'ഇൻവെർട്ടഡ് പിരമിഡ്' ആയി നോക്കിക്കാണാനാണ് ബെസോസ് ജീവനക്കാരോട് പറയാറുള്ളത്.

ആ ഇൻവെർട്ടഡ് പിരമിഡിന്റെ ഏറ്റവും താഴെയുള്ളത് സ്ഥാപകനും സിഇഒയുമായ ബെസോസ്. അതായത് കൂട്ടത്തിൽ ഏറ്റവും അപ്രമുഖനായ വ്യക്‌തി താനാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഉപഭോക്താക്കളും വെയർഹൗസ് ജീവനക്കാരും 'ഇൻവെർട്ടഡ് പിരമിഡിന്റെ തലപ്പത്തും.

തീർന്നില്ല, ഇനിയുമുണ്ട് ബെസോസിന്റെ കൗതുകകരമായ നിരീക്ഷണങ്ങൾ. സാധാരണ ഗതിയിൽ ഒരു സിഇഒ തന്റെ സഹപ്രവർത്തകരോട് പറയാത്ത കാര്യമാണ് കഴിഞ്ഞ ദിവസം അദ്ദേഹം സൂചിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണും ഒരു ദിവസം പൂട്ടിപ്പോകുമെന്നും പൊളിയാൻ പറ്റാത്തത്ര വലിയ കമ്പനിയൊന്നുമല്ല (Not too big to fail) ആമസോൺ എന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

“ഉപഭോക്താക്കളെ ശ്രദ്ധിക്കുന്നതിനു പകരം, നമ്മെത്തന്നെ ഫോക്കസ് ചെയ്തുകൊണ്ടിരുന്നാൽ, കമ്പനിയുടെ അന്ത്യത്തിന്റെ തുടക്കമായിരിക്കുമത്. ആമസോൺ പൂട്ടിപ്പോകുന്ന ആ ദിവസം, അത് പറ്റുന്നത്ര വൈകിപ്പിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്,” ബെസോസ് അഭിപ്രായപ്പെട്ടു.

Related Articles
Next Story
Videos
Share it